കോട്ടയം: പ്രകൃതിക്ഷോഭങ്ങളില്‍ കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് മൂന്ന് വര്‍ഷത്തെ നഷ്ടപരിഹാരകുടിശിക ഇനത്തില്‍ 48 കോടിരൂപ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാനുണ്ടെന്ന് പരാതി, 2021 ജൂണ്‍ വരെ സംഭവിച്ച നാശത്തിന് മാത്രമേ നഷ്ടപരിഹാരം നല്‍കിയിട്ടുള്ളൂ. 2021 മുതല്‍ വിളനാശം സംഭവിച്ചവരെല്ലാം അപേക്ഷ നല്കി കാത്തിരിക്കുകയാണെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. കൃഷി ഓഫീസുകളില്‍ അന്വേഷിക്കുമ്പോള്‍ പണ്ട് ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്ക് ആ തുക ലഭിച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് എടുക്കാത്ത കര്‍ഷകരാണ് നല്ല പങ്കും. ഇവരുള്‍പ്പെടെ എല്ലാ കര്‍ഷകര്‍ക്കും ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഇതാണ് ലഭിക്കാത്തത്. ദുരിതാശ്വാസ ധനസഹായം അവകാശമല്ലെന്നും ഔദാര്യമാണെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനാല്‍ കോടതിയില്‍ പോകാനും കര്‍ഷകക്ക് കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: