തിരുവനന്തപുരം: അധികമുള്ള കള്ള് ഉപയോഗിച്ച് വിനാഗിരി നിർമ്മാണം ആരംഭിക്കാൻ ടോഡി ബോർഡ്. കാർഷിക സർവകലാശാല, നാളീകേര വികസന ബോർഡ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചർച്ച കഴിഞ്ഞു.
കാർഷിക സംഘടനാ പ്രതിനിധികൾ, തൊഴിലാളി സംഘടനകൾ, കള്ള് ഷാപ്പ് ലൈസൻസികൾ തുടങ്ങിയവരുമായും ചർച്ച നടത്തി. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കള്ള് വിനാഗിരിയാക്കി മാറ്റാനുള്ള സാങ്കേതിക സംവിധാനമാണ് ആലോചിക്കുന്നത്.കള്ള് ഉത്പാദനം ഗണ്യമായി ഉയർത്താൻ സർക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും തെങ്ങിൻ തോപ്പുകളും പ്രയോജനപ്പെടുത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: