കൽപ്പറ്റ: വയനാട്ടിലെ എടയ്ക്കലിൽ ഭൂമി കുലുക്കമുണ്ടായെന്ന സംശയത്തിൽ ആളുകളോട് ഒഴുഞ്ഞുപോകാൻ നിർദേശം. കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.
ഭൂമിക്കടിയിൽ നിന്നും പ്രമ്പനവും മുഴക്കവും കേൾക്കുകയായിരുന്നു. പ്രകമ്പനമാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകൾ നേരത്തെ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: