Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതബാധിതര്‍ക്ക് ജില്ലയ്‌ക്ക് പുറത്തും മാനസികാരോഗ്യ സേവനം

ദുരിതബാധിതരില്‍ കണ്ണടകള്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും കണ്ണടകള്‍ ഉറപ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 07:12 pm IST
in Kerala

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് ജില്ലയ്‌ക്ക് പുറത്തും മാനസികാരോഗ്യ സേവനം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ വയനാട്ടിലെത്തി മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരില്‍ ആവശ്യമായവര്‍ക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം കൂടി ഉറപ്പാക്കുന്നതിനുള്ള ക്രമീകരണമൊരുക്കി. ദീര്‍ഘകാല മാനസികാരോഗ്യ സേവനം ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരില്‍ കണ്ണടകള്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും കണ്ണടകള്‍ ഉറപ്പാക്കി. ആരോഗ്യവകുപ്പ് നേത്ര പരിശോധന നടത്തിയാണ് കണ്ണടകള്‍ വിതരണം ചെയ്യുന്നത്. ഇതുവരെ 422 പേരെ പരിശോധിച്ചതില്‍ 199 പേര്‍ക്ക് കണ്ണടകള്‍ ആവശ്യമുള്ളതായി കണ്ടെത്തി. അതില്‍ എല്ലാവര്‍ക്കും കണ്ണട നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗണ്‍സിലിംഗും ഗ്രൂപ്പ് കൗണ്‍സിലിംഗും നല്‍കി വരുന്നു. 132 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകളും വീടുകളും സന്ദര്‍ശിച്ചു. 261 പേര്‍ക്ക് ഗ്രൂപ്പ് കൗണ്‍സിലിംഗും 368 പേര്‍ക്ക് സൈക്കോസോഷ്യല്‍ ഇന്റര്‍വെന്‍ഷനും 26 പേര്‍ക്ക് ഫാര്‍മാക്കോ തെറാപ്പിയും നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: WayanadRehabilitationMental health services
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ദുരന്ത ഭൂമിയിലെ അഴിമതി സൗധങ്ങള്‍

Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; വീടൊന്നിന് 30 ലക്ഷം; നിര്‍മാണ ചെലവിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

Kerala

ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

Kerala

വയനാടിന് ആവശ്യമായ കേന്ദ്രസഹായം വൈകാതെ ലഭിക്കും: കേന്ദ്രമന്ത്രി

Kerala

പുതുവത്സരാഘോഷത്തില്‍ നിന്നുള്ള വരുമാനം ബോചെ ദുരിതബാധിതര്‍ക്ക് നല്കും

പുതിയ വാര്‍ത്തകള്‍

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.