പ്രവേശനം ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി (ഓണേഴ്‌സ്), എല്‍എല്‍എം, പിഎച്ച്ഡി കോഴ്‌സുകളില്‍ ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (എഐഎല്‍ഇടി-2025) ഡിസംബര്‍ 8 ന്
നവംബര്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nludelhi.ac.in ല്‍
നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ദല്‍ഹി 2025-26 വര്‍ഷത്തെ അണ്ടര്‍ ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ്, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://nationallawuniversitydelhi.in, www.nludelhi.ac.in എന്നീ വെബ്‌സൈറ്റുകളിലുണ്ട്. 2024 നവംബര്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസംബര്‍ 8 ഞായറാഴ്ച ഉച്ചക്കുശേഷം 2 മുതല്‍ 4 മണിവരെ നടത്തുന്ന ഓള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് (എഐഎല്‍ഇടി 2025) പ്രവേശനം. തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദ്രാബാദ്, മധുര, വിശാഖപട്ടണം, മുംബൈ, ദല്‍ഹി അടക്കം 35 നഗരങ്ങളില്‍ പ്രവേശനപരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
േകാഴ്‌സുകള്‍: ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (സീറ്റുകള്‍ 110), ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) (50) (5 വര്‍ഷത്തെ നോണ്‍ റസിഡന്‍ഷ്യല്‍ പ്രോഗ്രാമുകള്‍)- യോഗ്യത: 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. (ഒബിസി വിഭാഗത്തിന 42%, എസ്‌സി/എസടി വിഭാഗത്തിന് 40% മാര്‍ക്ക് മതിയാകും). 2025 വര്‍ഷം യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
എല്‍എല്‍എം (ഒരുവര്‍ഷം), നോണ്‍ റസിഡന്‍ഷ്യല്‍ പ്രോഗ്രാം, സീറ്റുകള്‍ 70. യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എല്‍എല്‍ബി/തത്തുല്യ ബിരുദം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക മതി 2025 ല്‍ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
എല്‍എല്‍എം (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ലോ ആന്റ് മാനേജ്‌മെന്റ്) (സീറ്റുകള്‍ 25), യോഗ്യത: തൊട്ട് മുകളിലേതുപോലെതന്നെ എംഎ (ഇന്റലക്ചല്‍ പ്രോപ്പാര്‍ട്ടി ലോ ആന്റ് മാനേജ്‌മെന്റ്) സീറ്റുകള്‍ 25, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം അല്ലെങ്കില്‍ നാലുവര്‍ഷത്തെ ബിരുദം മൊത്തം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതി.
പിഎച്ച്ഡി ഇന്‍ ലോ: (സീറ്റുകള്‍ 25) യോഗ്യത: 55% മാര്‍ക്കില്‍ കുറയാതെ എല്‍എല്‍എം (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ്/ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതി).
പിഎച്ച്ഡി ഇന്‍ സോഷ്യല്‍ സയന്‍സസ് (പൊളിറ്റിക്കല്‍, സോഷ്യോളജി, ക്രിമിനോളജി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്), സീറ്റുകള്‍ 4 (യുജിസി ജെആര്‍എഫ്) യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാതെ മാസ്‌റ്റേഴ്‌സ് ബിരുദം (എസ്‌സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതി).
അപേക്ഷാ ഫീസ് 3500 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 1500 രൂപ മതി. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെടുന്ന ബിപിഎല്‍കാര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി നവംബര്‍ 18 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ, സെലക്ഷന്‍ നടപടികള്‍ അടക്കം കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 011-40787555, ഇ-മെയില്‍: ailetsupport@nludelhi.ac.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: