കോട്ടയം: ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ റബര്‍ രാജ്യത്ത് തന്നെ ഉല്‍പ്പാദിപ്പിച്ച് സു്സ്ഥിര വളര്‍ച്ച നേടുക എന്ന ലക്ഷ്യത്തോടെ 999.86 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. റബര്‍ കൃഷി വികസനം, വിജ്ഞാന വ്യാപനം, ഗവേഷണം, സാങ്കേതികവിദ്യ നടപ്പാക്കല്‍, അടിസ്ഥാന സൗകര്യ വികസനം, മാനവശേഷി വികസനം എന്നീ മേഖലകള്‍ ലക്ഷ്യമിട്ടാണ് പദ്ധതികള്‍. ഉത്പാദനം കുറഞ്ഞ മരങ്ങള്‍ മുറിച്ചുമാറ്റി മികച്ച മരങ്ങള്‍ കൃഷി ചെയ്യുന്നതിനുള്ള പദ്ധതിയില്‍ 40,000 രൂപ ധനസഹായം നല്കാന് ആരംഭിച്ചിട്ടുണ്ട്. ഒരോ വര്‍ഷവും 6000 ഹെക്ടര്‍ തോട്ടങ്ങളില്‍ വീതം ആവര്‍ത്തന കൃഷി ചെയ്യുന്നതിനാണ് റബ്ബര്‍ ബോര്‍ഡ് ലക്ഷ്യമിടുന്നതെന്ന് റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വസന്തഗേശന്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ റബറിന്റെ ആവശ്യകത കൂടും. ഇപ്പോള്‍ റബര്‍ വില കൂടിയതിന്റെ നേട്ടം പ്രയോജനപ്പെടുത്താന്‍ റബര്‍കര്‍ഷകര്‍ ശ്രമിക്കണം. അന്താരാഷ്ട്ര മേഖലയില്‍ പ്രകൃതിദത്ത റബ്ബറിന്റെ ആവശ്യകത കൂടിയെങ്കിലും അതിനനുസരിച്ച് ആഭ്യന്തര ഉല്പാദനം ഉണ്ടാകുന്നില്ല. അതേ സമയം റബ്ബറിന്റെ രാജ്യാന്തര വില വീണ്ടും 200 രൂപ കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: