ചൂരല്‍മല: തറ പോലുമില്ലാത്തവിധം ഉരുള്‍ കശക്കിയെറിഞ്ഞ തന്റെ വീടിന്റെ ശേഷിപ്പുകള്‍ നോക്കി നെടുവീര്‍പ്പിടാനെ വേലായുധന് സാധിച്ചുള്ളു. ‘തലനാരിഴയ്ക്കാണ് എന്റെയും കുടുംബത്തിന്റെയും ജീവന് രക്ഷപ്പെട്ടത്’, 13 വര്‍ഷം കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന തന്റെ വീടും ഉരുളെടുത്ത നാടും വീണ്ടുമൊന്ന് കാണാനെത്തിയ വേലായുധന് നെഞ്ച് തകര്‍ന്ന് പറഞ്ഞു.
‘ആദ്യത്തെ പൊട്ടലിന്റെ ശബ്ദം കേട്ട് ഉണര്‍ന്നു, വാതില്‍ തുറന്നപ്പോള്‍ വീട്ടിനകത്തേക്ക് വെള്ളം ഇരച്ചു കയറി. വെള്ളത്തില്‍ വീണുപോയ ഭാര്യ ശാലിനിയെ മകന് ജിഷ്ണുവിന്റെ കൈയില്‍ പിടുത്തം കിട്ടി, വേഗം മുകളിലേക്കുള്ള സ്റ്റെപ്പ് വഴി ടെറസിലെത്തി. സമീപത്തെ വീട്ടിലേക്ക് എത്താവുന്ന വിധത്തില്‍ കുറുകെ വെച്ചിരുന്ന പട്ടികയിലൂടെ വീടിന് മുകള്‍ ഭാഗത്തേക്ക് പോയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്’. ഒരു മനുഷ്യായുസ്സില്‍ താന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയാല്‍ വിറച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
രണ്ടാമതും ഉരുള്‍ പൊട്ടിയപ്പോള്‍ വീടിന്റെ തറ പോലുമില്ലാത്ത വിധം സകലതും തകര്‍ന്നു. വേലായുധന്, ഭാര്യ ശാലിനി, മക്കളായ ജിഷ്ണു, ജിനിഷ എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്, രണ്ടാമത്തെ മകന് ജിതിന് വീട്ടിലുണ്ടായിരുന്നില്ല. 30 വര്‍ഷമായി മുണ്ടക്കൈ പോസ്റ്റോഫീസില്‍ ജോലിക്കാരനാണ് വേലായുധന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: