ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിയ മലയാള ചലച്ചിത്രമാണ് തൊണ്ടിമുതലും ദൃസാക്ഷിയും . ഈ സിനിമ കാണാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. മാലമോഷണത്തിന് പിടിയിലാകുന്ന ഫഹദിന്റെ കാഥാപാത്രമാണ് സിനിമയിലെ ഹൈലൈറ്റ്. മാല മോഷണം നടത്തി പിടിവീഴുമെന്നായപ്പോള്‍ മാല വിഴുങ്ങി തെളിവ് നശിപ്പിക്കുന്ന ചിത്രം ആരുടെയും മനസില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവും ഓടിയതും ഇതിന് പിന്നാലെ ഓടിയതും നമ്മള്‍ കണ്ടു കഴിഞ്ഞതാണ്.
തൊണ്ടി മുതല്‍ വിഴുങ്ങിയ പ്രസാദ് എന്തൊക്കെ ചെയ്തിട്ടും കുറ്റം സമ്മതിക്കുന്നില്ല. അവസാനം എക്‌സ്‌റേയില്‍ വയറില്‍ കിടക്കുന്ന മാല തെളിയുന്നു. ഈ സമയം കുറ്റം സമ്മതിച്ച് ചിരിക്കുന്ന പ്രസാദിനെ മലയാളികള്‍ മറക്കില്ല. പിന്നീട് തൊണ്ടി മുതല്‍ വീണ്ടെടുക്കാനുള്ള പോലീസിന്റെ ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഇത് ഒരു കഥയാണെന്നും ജീവിതത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നും വിശ്വസിക്കുന്നവരാണ് കൂടുതലും.
എന്നാൽ അങ്ങനെയൊരു മോഷണം കഴിഞ്ഞ ദിവസം മലപ്പുറത്ത് ശരിക്കും നടന്നു .ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. തിരൂർ പാൻബസാറിലെ പള്ളിയിൽ നിസ്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് ഇത് വിഴുങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് വിവരമറിഞ്ഞെത്തിയ തിരൂർ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ പൊലീസ് ചോദ്യംചെയ്യലിൽ താൻ മോഷിടിച്ചിട്ടില്ലെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. പരിശോധനയിൽ ഇവർ സ്വർണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ് യുവതിയുടെ എക്സ്‌റേ എടുത്തു പരിശോധിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ ശരീരത്തിൽ സ്വർണത്തിന്റെ സാന്നിധ്യം ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.
മലപ്പുറം നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗം (48) ആണ് പിടിയിലായത്. തിരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. അതേസമയം തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എന്തായാലും തൊണ്ടിമുതൽ എങ്ങനെ വീണ്ടെടുക്കും എന്നതായിരിക്കും പോലീസിന് മുന്നിലുള്ള വെല്ലുവിളി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: