എന്ത് കൊണ്ട് ഹിന്ദു രാഷ്‌ട്രം എന്ന് ചോദിക്കുന്നവർക്കുള്ള വ്യക്തമായ മറുപടി ഇതാ. മുസ്ലിം രാജ്യങ്ങളിൽ മുസ്ലിങ്ങൾ പോലും സുരക്ഷിതരല്ല പിന്നെയാണ് മറ്റുള്ളവർ എന്നാൽ ഭാരതം എല്ലാവര്ക്കും സുരക്ഷിതമാണ് അഭിമാനിക്കാം ഈ ഭാരതത്തിൽ ജീവിക്കുന്നതിൽ.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ഭാരതത്തിൽ സുരക്ഷിതത്വം തോന്നുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്ന് ബിജെപി എംപി കങ്കണ റണാവത്ത്. അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജി വച്ചത്. അതിന് പിന്നാലെയാണ് കങ്കണയുടെ കുറിപ്പ്. പ്രധാനമന്ത്രി പദം രാജിവെച്ച് ശൈഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി അതിർത്തി രക്ഷാസേന (ബി.എസ്.എഫ്). രണ്ട് ദിവസത്തേക്ക് അതിജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. അതിർത്തിയിൽ പരിശോധന ശക്തമാക്കുമെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബി.എസ്.എഫ് ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരി വ്യക്തമാക്കി.
ലോകത്തിലെ അഞ്ചാമത്തെ ദൈർഘ്യമേറിയ കര അതിർത്തിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത്. 4,096.70 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യാന്തര അതിർത്തിയാണ് ഇരുരാജ്യങ്ങളും പങ്കിടുന്നത്. ഇന്ത്യയിലെ അസം, ത്രിപുര, മിസോറാം, മേഘാലയ, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങൾ ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ളവയാണ്
അസം 263 കിലോമീറ്ററും ത്രിപുര 856 കിലോമീറ്ററും മിസോറാം 318 കിലോമീറ്ററും മേഘാലയ 443 കിലോമീറ്ററും പശ്ചിമ ബംഗാൾ 2,216.70 കിലോമീറ്ററും അതിർത്തി പങ്കിടുന്നു. അതേപോലെ, മൈമെൻ സിങ്, ഖുൽന, രാജ്ഷാഹി, രംഗ്പൂർ, സിൽഹെറ്റ്, ചിറ്റഗോങ് എന്നിവയാണ് അതിർത്തി പങ്കിടുന്ന ബംഗ്ലാദേശ് ഡിവിഷനുകൾ.
‘ നമുക്ക് ചുറ്റുമുള്ള എല്ലാ ഇസ്ലാമിക് റിപ്പബ്ലിക്കുകളുടെയും യഥാർത്ഥ മാതൃരാജ്യമാണ് ഇന്ത്യ. ബംഗ്ലാദേശ് പ്രധാനമന്ത്രിയ്‌ക്ക് ഇന്ത്യയിൽ സുരക്ഷിതയാണെന്ന് തോന്നിയതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവും ഉണ്ട്. എന്നാൽ ഇന്ത്യയിൽ താമസിക്കുന്നവർ എന്തിനാണ് ഹിന്ദു രാഷ്‌ട്രം എന്നാണ് ചോദിക്കുന്നത്. എന്തുകൊണ്ട് രാമരാജ്യം എന്നാണ് ചോദിക്കുന്നത് . എന്തുകൊണ്ടെന്ന് ഇപ്പോൾ വ്യക്തമാണ്. മുസ്ലീം രാജ്യങ്ങളിൽ ആരും സുരക്ഷിതരല്ല, മുസ്ലീങ്ങൾ പോലും സുരക്ഷിതരല്ല .
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ എന്ത് സംഭവിച്ചാലും അത് ദൗർഭാഗ്യകരമാണ്. രാമരാജ്യത്തിൽ ജീവിക്കുന്നത് നമ്മുടെ ഭാഗ്യമാണ്. ജയ് ശ്രീറാം.’- കങ്കണ സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.ബംഗ്ലാദേശിൽ സൈന്യം രംഗത്തെത്തിയതോടെ വൻ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് ഹസീന തിങ്കളാഴ്ച സൈനിക വിമാനത്തിൽ രാജ്യം വിട്ടത്. ലണ്ടനിലേക്ക് പോകാനുള്ള പദ്ധതിയുടെ ഭാഗമായാണ് അവർ ന്യൂദൽഹിക്ക് സമീപം ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ വന്നിറങ്ങിയതെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
ഹസീനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും തിങ്കളാഴ്ച രാത്രിയോടെ ഇന്ത്യ വിടാൻ സാധ്യതയില്ലെന്നുമായിരുന്നു വിവരം. ലണ്ടനിലേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതിയെന്ന് വൃത്തങ്ങൾ അറിയിച്ചു. അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമചന്ദ്രന്റെ ഭരണവുമായാണ് രാമരാജ്യം ബന്ധപ്പെട്ടിരിക്കുന്നത്. മര്യാദാപുരുഷോത്തമനായ രാമനെ വരുംതലമുറകളിലേക്ക് പരിചയപ്പെടുത്തിയത് വാത്മീകിയാണ്. രാമായണത്തിലെ രാമരാജ്യത്തിൽ ശാരീരികവും മാനസികവും ആത്മീയവുമായ ദുരിതങ്ങളുണ്ടായിരുന്നില്ല. സന്തുഷ്ടിയും സമ്പൂർണതയും സമ്പൽസമൃദ്ധിയും സമാരോഗ്യവും നിറഞ്ഞ സുവർണ കാലമായിരുന്നു. പ്രജാക്ഷേമത്തിനു മാത്രം പ്രാഥമിക പരിഗണന നൽകി ശ്രീരാമൻ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ ഹോമിച്ചപ്പോഴാണ് അയോദ്ധ്യയിൽ രാമരാജ്യമുണ്ടായത്
ഇന്നത്തെ അവസ്ഥയിൽ രാമരാജ്യം സാദ്ധ്യമല്ല,” എന്ന് 1947 ജൂൺ 1ലെ ഹരിജനിൽ ഗാന്ധിജി എഴുതി. രാജകുമാരനും ദരിദ്രനും തുല്യനീതി ഉറപ്പു വരുത്തുന്ന ധാർമ്മികതയിൽ ഊന്നിയ ജനങ്ങളുടെ പരമാധികാരമാണ് ഗാന്ധിജിയുടെ രാമരാജ്യ സങ്കൽപം. ജനാധിപത്യവും സാഹോദര്യവും സർവധർമ സമഭാവനയും ഹൃദ്യമായ കുടുംബ ബന്ധങ്ങളും ഉന്നതമായ ജീവിത മൂല്യങ്ങളുമെല്ലാം അതിൽ ഇഴുകിച്ചേർന്നു കിടപ്പുണ്ട്. വ്യക്തികളുടെ മൗലികാവകാശങ്ങൾ രാമരാജ്യത്തിൽ തികച്ചും ഭദ്രമാണ്. ഭരണം ധർമ്മനീതിയുടെ പാലനത്തിനുവേണ്ടി മാത്രമാണ്.
ഗാന്ധിജിയുടെ സ്വപ്‌നത്തിലെ സ്വാതന്ത്ര്യം രാമരാജ്യമായിരുന്നു, ഭുമിയിലെ സ്വർഗം! അദ്ദേഹം നിർവ്വാണത്തെ – ഭൂമിയിലെ സ്വർഗത്തെ – രാമരാജ്യമെന്ന് വിളിച്ചു.രാമരാജ്യത്തിൽ നിന്നു മാത്രമേ ദാരിദ്ര്യത്തിൽ നിന്നും അനീതിയിൽ നിന്നും ചൂഷണത്തിൽ നിന്നും അനേകനിലയിലുള്ള ദുഃഖദുരിതങ്ങളിൽനിന്നും സാധാരണക്കാരന് നീതി ലഭിക്കൂ. രാമരാജ്യത്തിൽ ഭരണകൂട ഭീകരതയില്ല. വ്യക്തിസ്വാതന്ത്ര്യങ്ങളെ ചതച്ചരയ്‌ക്കാനുള്ള മർദ്ദനോപകരണമല്ല ഭരണം. ഭരണം ജനങ്ങളുടെ സ്വാതന്ത്ര്യ സംരക്ഷണത്തിനു വേണ്ടിയാണ്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം പരമപ്രധാനമാണ്. വ്യക്തിയുടെ വികാസത്തിനും വളർച്ചക്കും തടസമാകുന്ന കാര്യങ്ങൾ ഇല്ലായ്‌മ ചെയ്യലാണ് ഭരണാധികാരിയുടെ ചുമതല. ദുർബലരെയും നിസ്സഹായരെയും ചൂഷണം ചെയ്യാൻ രാമരാജ്യം ആരെയും അനുവദിക്കുന്നില്ല.
രാമനെന്നും രാമരാജ്യമെന്നും പറയാൻ മടിയുള്ളവരാണെങ്കിൽ പോലും ക്ഷേമരാഷ്‌ട്രത്തിലേക്കുള്ള ഓരോ ചുവടുവെപ്പും രാമരാജ്യത്തിലേക്കുള്ള വഴിയാണ്.
സൽഭരണം കൊണ്ട് ജനങ്ങൾ പ്രതീക്ഷിക്കുന്നത് ശാന്തിയും സമാധാനവും വികസനവുമാണ്.
സാമൂഹ്യനീതി തിരഞ്ഞെടുപ്പു റാലികളിലെ മുദ്രാവാക്യം മാത്രമായി മാറുമ്പോൾ ദാരിദ്ര്യവും വേദനയും ദുഃഖവും വിവേചനവുമില്ലാത്ത രാമരാജ്യമെന്ന ആദർശ ഭരണവ്യവസ്ഥയെക്കുറിച്ച് ചിന്തിച്ചുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: