Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാപത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്; കലാപത്തില്‍ മരിച്ചവര്‍ 440

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 12:35 am IST
in India

ധാക്ക: ബംഗ്ലാദേശിലെ കലാപത്തിനും സര്‍ക്കാരിനെ അട്ടിമറിച്ചതിനും പിന്നില്‍ പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്ഥാന്‍ പട്ടാളത്തിനും ചാരസംഘടനയായ ഐഎസ്‌ഐക്കും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹസീന സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതി തയാറാക്കിയത് ലണ്ടനില്‍ വച്ചായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്മാന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റുമാരുമായി സൗദി അറേബ്യയില്‍ വച്ച് സംസാരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതിന് തെളിവുകളുണ്ടെന്നും ബംഗ്ലാദേശ് രഹസ്യാന്വേഷണവിഭാഗം അവകാശപ്പെട്ടു.

പാകിസ്ഥാനെ അനുകൂലിക്കുന്ന ബിഎന്‍പി സര്‍ക്കാരുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പാക് സൈന്യവും ഐഎസ്‌ഐയും രംഗത്തിറങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ഐഎസ്‌ഐ വഴി ചൈനയും ഇടപെട്ടു. ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഇസ്ലാമി ഛാത്രാ ശിബിറിനെ ഐഎസ്‌ഐ പിന്തുണച്ചു. പ്രക്ഷോഭം കലാപഭരിതമാകാന്‍ ഇത് സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമി ഛാത്രാ ശിബിര്‍ മാസങ്ങളോളം ഗൂഢാലോചന നടത്തി. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങളാണ് ഇതിന് ഫണ്ട് ചെയ്തത്. ബംഗ്ലാദേശ് വിരുദ്ധ എക്സ് ഹാന്‍ഡിലുകള്‍ വഴി പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ശ്രമിച്ചുവെന്നും ഹസീന സര്‍ക്കാരിനെതിരെ 500 ലേറെ ട്വീറ്റുകള്‍ പാക് ഹാന്‍ഡിലുകളില്‍നിന്ന് പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടയില്‍ ഇന്നലെ ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഭാരതത്തില്‍ അഭയം തേടിയതോടെയാണ് ഈ വര്‍ഷം ജനുവരിയില്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിലവില്‍ വന്ന പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ പ്രഖ്യാപിച്ചത്. പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ പുതുതായി രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനായി നൊബേല്‍ സമ്മാന ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസ് നിയമിച്ചു. ഇക്കാര്യത്തില്‍ വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രസ്ഥാനത്തിന്റെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ നഹിദ് ഇസ്ലാം ഇന്നലെ രാവിലെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ രക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥി സമൂഹത്തിന്റ ആവശ്യത്തെത്തുടര്‍ന്നാണ് ഈ നിര്‍ണായക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ യൂനുസ് സമ്മതിച്ചതെന്ന് കോര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാരിനുള്ള ചട്ടക്കൂട് ഉടന്‍ പ്രഖ്യാപിക്കുമെന്നും നഹിദ് പറഞ്ഞു.

ഇതിനിടയിലും കലാപകാരികള്‍ അഴിഞ്ഞാട്ടം തുടരുകയാണ്. സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 440 ആയി ഉയര്‍ന്നു. 14 പോലീസുകാര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. ജയിലില്‍ കിടന്നിരുന്ന ആയിരത്തിലേറെ ജമാഅത്തെ, ബിഎന്‍പി നേതാക്കള്‍ക്ക് ധാക്ക കോടതി ജാമ്യം അനുവദിച്ചു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ബംഗഭബന്‍ പ്രക്ഷോഭകാരികള്‍ താറുമാറാക്കി. പ്രതിഷേധക്കാര്‍ വസതിയിലെ മുറികള്‍ കൊള്ളയടിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കൊള്ളയടിച്ചു. ഹസീനയുടെ സാരികളും ആഭരണങ്ങളും പ്രക്ഷോഭകാരികള്‍ കൈക്കലാക്കി. സാരികള്‍ കൈക്കലാക്കിയവരില്‍ ചിലര്‍ അത് ഉടുത്ത് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സാരിക്ക് പുറമെ അവരുടെ ബ്ലൗസുകളും അടിവസ്ത്രങ്ങളുംവരെ പ്രതിഷേധക്കാര്‍ കൈക്കലാക്കി. ഹസീനയുടെ സാരികള്‍ അടക്കിവച്ച സ്യൂട്ട്കേസ് സ്വന്തമാക്കിയ ഒരാള്‍ ഇത് തന്റെ ഭാര്യക്ക് നല്ല്‍കുമെന്നും അവരെ അടുത്ത പ്രധാനമന്ത്രിയാക്കുമെന്നും പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Tags: pakistanisiSheikhHasinaBangladesh civil riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.