Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രതീക്ഷയോടെ മിരാബായ് ചാനു; മത്സരം ഇന്ന് രാത്രി 11ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 07:00 am IST
in Sports
മിരാബായ് ചാനു പരിശീലനത്തിനിടെ

മിരാബായ് ചാനു പരിശീലനത്തിനിടെ

പാരീസ്: ഭാരോദ്വഹനത്തില്‍ ഭാരത വനിതാ താരം മിരാബായ് ചാനുവിന് ഇന്ന് മെഡല്‍ പോരാട്ടം. രാത്രി 11ന് നടക്കുന്ന മത്സരത്തിലാണ് നിലവിലെ വെള്ളി ജേത്രി പൊരുതാനിറങ്ങുക. ടോക്കിയോ ഒളിംപിക്‌സില്‍ ഭാരതത്തിന്റെ മെഡല്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത് മിരബായ് ആയിരുന്നു. ഭാരോദ്വഹനത്തില്‍ രാഷ്‌ട്രത്തിന് ചരിത്രത്തിലെ ആദ്യ ഒളിംപിക് വെള്ളി സമ്മാനിച്ചു. ഭാരതം ഏറ്റവും അധികം ഒളിംപിക് മെഡലുകള്‍ നേടിയെടുത്തത് കഴിഞ്ഞ തവണയായിരുന്നു. നീരജിന്റെ സ്വര്‍ണവും മിരാബായിയുടെ വെള്ളിയും അതില്‍ തലയുയര്‍ത്തി നിന്നു.

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും കൂടി 202 കിലോ(87+115) ഭാരം ഉയര്‍ത്തിയാണ് മിരബായ് അന്ന് വെള്ളി നേടിയത്. അതിന് ശേഷം താരം അത്രയും മികച്ച പ്രകടനം ഇതുവരെ കാഴ്ചവച്ചിട്ടില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 201 കിലോ ഭാരം ഉയര്‍ത്തി സ്വര്‍ണം നേടിയതാണ് ടോക്കിയൊ ഒളിംപിക്‌സിന് ശേഷമുള്ള താരത്തിന്റെ ഏറ്റവും മികച്ച ഭാരോദ്വഹനം.

താരത്തിന്റെ സ്വര്‍ണ പ്രതീക്ഷയ്‌ക്ക് വെല്ലുവിൡയായി ചൈനയുടെ ഒളിംപിക് റിക്കാര്‍ഡ് താരം ഷിഹൂയി ഹോയി മത്സരിക്കുന്നുണ്ട്. 210 കിലോ ഭാരം ഉയര്‍ത്തിക്കൊണ്ടാണ് ഷിഹൂയി ഹോയി കഴിഞ്ഞ തവണ ഒളിംപിക് റിക്കാര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. ഇക്കുറി താരം സ്‌നാച്ചില്‍(97 കിലോ) ലോക റിക്കാര്‍ഡ് തിരുത്തി അധികം വൈകാതെയാണ് താരം പാരീസിലെത്തിയിരിക്കുന്നത്.

പാരീസ് ഒൡപിക്‌സില്‍ ഭാരോദ്വഹന മത്സരങ്ങളുടെ ആദ്യ ദിനമാണിന്ന്. സൗത്ത് പാരീസ് അരീനയില്‍ ഒളിംപിക്‌സ് 2024 സമാപന ദിവസം വരെ ഭാരോദ്വഹന മത്സരങ്ങള്‍ നടക്കും.
ഇന്ന് നടക്കുന്ന ഭാരത താരങ്ങളുടെ മറ്റ് മത്സരങ്ങളില്‍ പ്രധാനപ്പെട്ട ഇനമാണ് വനിതാ ഗോള്‍ഫ്. ഉച്ചയ്‌ക്ക് 12.30 മുതലാണ് വനിതാ ഗോള്‍ഫ്. അദിതി അശോകും ദിക്ഷ ദഗറും ആണ് ഭാരതത്തിനായി മത്സരിക്കുക. കഴഞ്ഞ തവണ ടോക്കിയോയില്‍ നാലാം സ്ഥാനം വരെ എത്തിയ താരമാണ് അദിതി. ഇത് താരത്തിന്റെ മൂന്നാം ഒളിംപിക്‌സ് ആണ്. 2016ല്‍ റയോ ഡി ജനീറോ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ഫ് താരമായിരുന്നു. അക്കൊല്ലം 41-ാം സ്ഥാനക്കാരിയായാണ് പ്രകടനം പൂര്‍ത്തിയാക്കിയത്.

ഇക്കൊല്ലം ജൂണില്‍ പാരീസില്‍ നടന്ന ഇവിയന്‍ ചാമ്പ്യന്‍ഷിപ്പ് താരം സ്വന്തമാക്കിയിരുന്നു.

ഉച്ചയ്‌ക്ക് 1.30ന് നടക്കുന്ന വനിതകളുടെ ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ ഭാരതം ജര്‍മനിയോട് ഏറ്റുമുട്ടും. റൊമേനിയയെ 3-2ന് പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.

Tags: Mirabai ChanuweightliftingParisOlympics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പൊന്‍ തിളക്കത്തോടെ ചാനുവിന്റെ വെള്ളി

Sports

സുവര്‍ണനേട്ടത്തോടെ ഭാരത ഭാരോദ്വഹന താരം മീരാബായി ചാനുവിന്റെ ഗംഭീര തിരിച്ചുവരവ്

Athletics

ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം; സുഫ്ന ജാസ്മിന്റെ സുവർണനേട്ടം ഭാരോദ്വഹനത്തിൽ

സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ (ഇടത്ത്) കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനേഷ് ഫൊഗാട്ട് കെ.സി. വേണുഗോപാലിനൊപ്പം (വലത്ത്)
Sports

പി.ടി.ഉഷ ആത്മാര്‍ത്ഥമായി ശ്രമിച്ചു, പക്ഷെ വിനേഷ് ഫൊഗാട്ട് അപ്പീലുമായി സഹകരിക്കാതിരുന്നത് കേസ് തോല്‍ക്കാന്‍ കാരണമായി: അഭിഭാഷകന്‍ ഹരീഷ് സാല്‍വേ

Hockey

പി.ആര്‍. ശ്രീജേഷും സംഘവും ദൽഹിയിൽ; രാജകീയ വരവേല്പ് നല്കി രാജ്യതലസ്ഥാനം, മനസുനിറയ്‌ക്കുന്ന സ്വീകരണമാണ് ലഭിച്ചതെന്ന് ശ്രീജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.