Sports

ചരിത്രം കുറിച്ച് വിനേഷ് ഗുസ്തി ഫൈനലില്‍

Published by

പാരീസ്: ഒളിംപിക്‌സ് 2024ല്‍ ഭാരതത്തന്റെ നാലാം മെഡല്‍ ഉറപ്പാക്കി വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. സെമിയില്‍ ക്യൂബന്‍ എതിരാളി ഗുസ്മന്‍ ലോപ്പസിനെ 5-0ന് തോല്‍പ്പിച്ചാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഒളിംപിക്‌സ് ഗുസ്തിയുടെ ഫൈനലില്‍ കടക്കുന്ന ആദ്യ ഭാരത വനിതയാണ് ഫോഗട്ട്.

ഗംഭീര പ്രകടനത്തോടെയാണ് വിനേഷ് സെമിയില്‍ പ്രവേശിച്ചത്. ഫൈനലില്‍ തോറ്റാലും വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. ഉക്രയിന്റെ ഒക്‌സാന ലിവാച്ചിനെ 7-5ന് തോല്‍പ്പിച്ചാണ് വിനേഷിന്റെ സെമി പ്രവേശനം. തുടക്കം മുതല്‍ ലീഡെടുത്ത വിനേഷിനെതിരേ ലാവിച്ച് തിരിച്ചുവരവ് ശ്രമം നടത്തിയെങ്കിലും 7-5ന്റെ ജയത്തോടെ വിനേഷ് സെമിയിലേക്കെത്തുകയായിരുന്നു.

നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം യുയു സുസാക്കയെ 3-2ന് തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ട് ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. ആദ്യ മത്സരത്തില്‍ത്തന്നെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കാന്‍ വിനേഷിനായി. പിന്നീട് ക്വാര്‍ട്ടറിലും മികവ് തുടര്‍ന്ന താരം ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തണ വെങ്കലും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണ മെഡലും നേടിയിട്ടുള്ള താരമാണ് വിനേഷ്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by