Categories: World

ഷേഖ് ഹസീന ബന്ധുവായ വിശ്വസ്തനെ ബംഗ്ലാദേശ് സേനാമേധാവിയാക്കി; പക്ഷെ ഉസ്മാന്‍ ചതിച്ചു;ഹസീനയെ രാജ്യത്ത് നിന്നും പുറത്താക്കിയതും ഇതേ ഉസ്മാന്‍

Published by

ധാക്ക: അടുത്ത ബന്ധുവും വിശ്വസ്തനുമായ വേക്കര്‍ അസ് ഉസ്മാനെ ബംഗ്ലാദേശ് സേനാ മേധാവിയാക്കിയത് ഷേഖ് ഹസീന തന്നെയാണ്. പക്ഷെ അതേ വേക്കര്‍ ഉസ്മാന്‍ ഷേഖ് ഹസീനയെ ചതിച്ചു. കലാപകാരികള്‍ക്ക് ഒപ്പം നിന്ന് ഷേഖ് ഹസീനയെ രാജിവെപ്പിച്ചതും രാജ്യത്ത് നിന്നും പുറത്താക്കിയതും ഇതേ വിശ്വസ്തനായ വേക്കര്‍ ഉസ്മാന്‍ തന്നെ.

രാജ്യം വിട്ട് പോകാന്‍ 45 മിനിറ്റ് നേരമാണ് സേന മേധാവിയായ വേക്കര്‍ അസ് ഉസ്മാന്‍ ഷേഖ് ഹസീനയ്‌ക്ക് നല്‍കിയത്. ഉടനെ അവര്‍ ആത്മാര്‍ത്ഥ സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ വിളിച്ചു. രണ്ട് വലിയ പെട്ടികള്‍ അത്യാവശ്യം സാധനങ്ങള്‍ കുത്തിനിറച്ചു. അപ്പോഴേക്കും ഇന്ത്യ രണ്ടാമതൊന്നാലോചിക്കാതെ പ്രിയ സുഹൃത്തിനെ സ്വീകരിക്കാന്‍ തയ്യാറായി.

ബംഗ്ലാദേശ് ആര്‍മിയുടെ വിമാനത്തില്‍ ഷേഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് പറക്കുമ്പോള്‍ ഇന്ത്യ റഫാല്‍ വിമാനങ്ങളും റഡാറുകളും ഉപയോഗിച്ച് ഷേഖ് ഹസീനയുടെ വിമാനത്തിന് സുരക്ഷ നല്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ 30 വര്‍ഷമായി ഷേഖ് ഹസീനയ്‌ക്കൊപ്പം ജോലി ചെയ്തുവരികയായിരുന്നു വേക്കര്‍ അസ് ഉസ്മാന്‍. ആദ്യം പ്രിന്‍സിപ്പല്‍ ഓഫീസറായി ജോലി ചെയ്തിരുന്നു. പടിപടിയായി ഉസ്മാന് സ്ഥാനക്കയറ്റം നല്‍കി ഒടുവില്‍ തന്നെ ഒരിയ്‌ക്കലും ചതിക്കില്ലെന്ന് ഷേഖ് ഹസീനയ്‌ക്ക് ഉറപ്പായ സാഹചര്യത്തിലാണ് സേനാ മേധാവിയാക്കിയത്. സേനയിലെ ഏറ്റവും ഉന്നതമായ പദവി.

ഇന്ത്യയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഈ വിദ്യാര്‍ത്ഥി കലാപത്തിന് പിന്നില്‍ പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ് ഐ രണ്ട് വര്‍ഷമായി പ്രവര്ത്തിച്ചിരുന്നതായി പറയുന്നു. ഈ രണ്ട് വര്‍ഷക്കാലം കൊണ്ടാണ് വിദ്യാര്‍ത്ഥികളെ പല രീതിയില്‍ സ്വാധീനിച്ച് കലാപത്തിന് പോന്നവരാക്കി ഐഎസ് ഐ വളര്‍ത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക