ശ്രീനഗര്‍: സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ഒരു ദിവസത്തേക്ക് അമര്‍നാഥ് തീര്‍ത്ഥയാത്ര നിര്‍ത്തിവെക്കുകയായിരുന്നു. രാവിലെ 3.25 ഓടെ നോര്‍ത്ത് കശ്മീരിലെ ബേസ് ക്യാമ്പില്‍ നിന്ന് ആദ്യ സംഘം പുറപ്പെട്ടു. 1,873 യാത്രികരാണ് സംഘത്തിലുണ്ടായിരുന്നത്.
ഈ വര്‍ഷം ജൂണ്‍ 29 നാണ് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചത്. ഇതുവരെ അഞ്ച് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഗുഹാക്ഷേത്രത്തിനുള്ളില്‍ ദര്‍ശനം നടത്തിയതായി ശ്രീ അമര്‍നാഥ്ജി ദേവാലയ ബോര്‍ഡ് (എസ്എഎസ്ബി) അധികൃതര്‍ അറിയിച്ചു.
തീര്‍ത്ഥാടകര്‍ക്കായി കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജമ്മുവില്‍ നിന്ന് രണ്ട് ബേസ് ക്യാമ്പുകളിലേക്കുള്ള പാതയില്‍ പോലീസും സിഎപിഎഫുകാരും 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്. ട്രാന്‍സിറ്റ്, ബേസ് ക്യാമ്പുകളും മലയോര മേഖലയിലെ യാത്ര സുഗമമാക്കുന്നതിനായി നാട്ടുകാരും സഹായവുമായി രംഗത്തുണ്ട്. ആഗസ്ത് 19 ആവുന്നതോടെ ഈ വര്‍ഷത്തെ യാത്ര സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: