കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ വക്താവായി കേരളത്തില്‍ നിന്ന് കെ.എന്‍. വെങ്കിടേശ് (തിരുവനന്തപുരം) തുടരും. 12 പേര് അടങ്ങുന്ന ദേശീയ വക്താക്കളുടെ പട്ടിക വിഎച്ച്പി പുറത്ത് വിട്ടു.
വിജയ് ശങ്കര്‍ തിവാരി(ഗാസിയാബാദ്), വിനോദ് ബന്‍സാല്‍(ന്യൂദല്‍ഹി), അശോക് തിവാരി(ഹരിദ്വാര്‍), ദേവ്ജി റാവത്ത് (അഹമ്മദാബാദ്), ശ്രീരാജ് നായര്‍(മുംബൈ), ഡോ. രേണു കീര്‍ (ന്യൂദല്‍ഹി), അംബരീഷ് (ന്യൂദല്‍ഹി), ശങ്കര്‍ ഗെയ്ക്കര്‍(മുംബൈ), ശശിധര്‍(ഹൈദരാബാദ്), അമിതോഷ് പരീഖ്(ജെയ്പൂര്‍), ഡോ. പ്രവേശ് ചൗധരി (ന്യൂദല്‍ഹി) എന്നിവരാണ് മറ്റുവക്താക്കള്. രാജസ്ഥാനിലെ ജോഥ്പൂരില്‍ നടന്ന വിഎച്ച്പി ദേശീയ ഗേവണിങ് കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം. മാധ്യമങ്ങളിലെ ചര്‍ച്ചകളിലടക്കം വിഎച്ച്പി വക്താക്കളായി ഇവരായിരിക്കും പങ്കെടുക്കുകയെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പത്രക്കുറിപ്പ് വഴി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: