കോട്ടയം: കര്‍ഷകര്‍ക്കുള്ള സ്മാം (കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി) സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തില്‍ മുടങ്ങി. ഓണ്‍ലൈന്‍ വഴി പദ്ധതിക്ക് അപേക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ 50% മുതല്‍ 80 ശതമാനം വരെ സബ്സിഡിയോടെ നല്കുന്ന ഈ പദ്ധതിക്ക് സര്‍ക്കാര്‍ വ്യാപകമായ പ്രചാരണമാണ് നല്‍കിയത്. 60% കേന്ദ്ര ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 40% മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം. എന്നാല്‍ കോട്ടയം ജില്ലയില്‍ തന്നെ കഴിഞ്ഞവര്‍ഷം പദ്ധതി പ്രകാരം ഉപകരണം വാങ്ങിയ ആയിരത്തോളം കര്‍ഷകര്‍ക്ക് ഇനിയും സബ്സിഡി ലഭിച്ചിട്ടില്ല. മൂന്നു കോടിയോളം രൂപ ഇത്തരത്തില്‍ നല്‍കാനുണ്ടെന്നാണ് അറിയുന്നത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ നിര്‍ബന്ധത്തില്‍ ആരംഭിച്ച പദ്ധതി കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പാണ് നടപ്പാക്കേണ്ടത്. മറ്റുസംസ്ഥാനങ്ങളില്‍ സുഗമമായി നടക്കുന്ന ഇത്തരം പദ്ധതികള്‍ കേരളത്തില്‍ മാത്രം മുടങ്ങുന്നത് എന്തുകൊണ്ടെന്നാണ് കര്‍ഷകരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: