ശ്രീനഗർ : ആർട്ടിക്കിൾ 370 റദ്ദാക്കി അഞ്ച് വർഷം പിന്നിടുമ്പോൾ ജമ്മു കശ്മീരിലെത്തിയിരിക്കുന്നത് 1.19 ലക്ഷം കോടി രൂപയുടെ ആയിരക്കണക്കിന് നിക്ഷേപ വാഗ്ദാനങ്ങൾ . സംസ്ഥാനത്ത് 4.61 ലക്ഷം പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ .
28,000 കോടി രൂപയുടെ പാക്കേജ് കശ്മീരിനായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട് . ഇത് വഴി 4.5 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകും. ഇതിനുപുറമെയാണ് 1.19 ലക്ഷം കോടി രൂപയുടെ 6,851 നിക്ഷേപ നിർദേശങ്ങൾ ലഭിച്ചത്. ഇതിൽ 18,185 കോടി രൂപ മുതൽമുടക്കിൽ 889 പദ്ധതികളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഈ പദ്ധതികൾ ആരംഭിച്ച ശേഷം ഇതുവരെ 46,857 പേർക്ക് ജോലി ലഭിച്ചു . 2024-25 സാമ്പത്തിക വർഷത്തിൽ 9,538 കോടി രൂപ മുതൽമുടക്കിൽ 324 പദ്ധതികളുടെ കൂടി പ്രവർത്തനം ആരംഭിക്കും. . ഇത് വഴി പതിനായിരത്തിലേറെ പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: