ചേര്‍ത്തല: വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങ് ഒരുക്കാന്‍ എസ്എന്‍ഡിപി യോഗം. യോഗത്തിന് കീഴിലെ യൂണിയനുകളും ശാഖകളും സഹായം എത്തിക്കണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭ്യര്‍ത്ഥിച്ചു. യോഗത്തിന് കീഴിലുള്ള 142 യൂണിയനുകളും 7000ത്തിലധികം ശാഖകളും ദുരിത ബാധിതരെ സഹായിക്കാന്‍ തയാറാകണമെന്ന് യൂണിയനുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.
വയനാട്ടിലെ ദുരിതബാധിതരെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതിനും, ദുരിതത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കുന്നതിനായും ആവശ്യമായ സഹായം നല്‍കണം. യൂണിയനുകള്‍ സമാഹരിക്കുന്ന തുക ആഗസ്ത് 30ന് മുമ്പ് എസ്എന്‍ഡിപി യോഗത്തില്‍ ഏല്‍പ്പിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
എസ്എന്‍ഡിപി യോഗം ആദ്യ ഘട്ടമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിരുന്നു. തുടര്‍ന്നും സഹായങ്ങള്‍ നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: