മുംബൈ: ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ സീസണ് 3ല്‍ മലയാളിയായ ഏഴ് വയസുകാരന് വിജയി. ഇടുക്കി സ്വദേശിയായ ആവിര്ഭവാണ് ബോളിവുഡ് റിയാലിറ്റി ഷോയില്‍ തിളങ്ങിയ ഈ മല്ലു. ഝാര്‍ഖണ്ഡ് സ്വദേശി അഥര്‍വ് ബക്ഷിയും ആവിര്ഭവിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു.
മലയാളത്തിലെ ഫഌവേഴ്സ് ടോപ് സിങ്ങര്‍ എന്ന സംഗീത റിയാലിറ്റി ഷോയില്‍ പ്രേക്ഷകരുടെയെല്ലാം മനം കവര്‍ന്നതാണ് ഈ ബാലന്. ‘ബാബുക്കുട്ടനെ’ന്നാണ് എം.ജി ശ്രീകുമാര്‍ അടക്കമുള്ള വിധികര്‍ത്താക്കള്‍ ആവിര്‍ഭവിനെ വിളിച്ചിരുന്നത്. അതിനുശേഷമാണ് ആവിര്‍ഭവ് ഹിന്ദി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്.
സൂപ്പര്‍സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുത്ത് വിജയിക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ട്. തനിക്ക് ഒന്നാം സ്ഥാനം ലഭിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എന്റെ മാതാപിതാക്കളും ആഹ്ലാദത്തിലാണ്. അവരുടെ മുഖത്തത് കാണാന്‍ സാധിക്കുന്നുണ്ട്. ഈ ഷോയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെയധികം മിസ് ചെയ്യും. പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രോത്സാഹനവും തന്നെ പിന്തുണയ്ക്കുകയും ചെയ്ത നേഹ മാമിനോടും അരുണിത ദീയോടും ജനങ്ങള്‍ക്കും നന്ദി അറിയിക്കുകയാണ്. ഭാവിയില്‍ ബോളീവുഡ് ഗായകന് അര്‍ജീത് സിങ്ങിനെപ്പോലെ ഒരു ഗായകനാകണമെന്നാണ് ആഗ്രഹമെന്നും പരിപാടിക്ക് ശേഷം ആവിര്‍ഭവ് പ്രതികരിച്ചു.
ഗായകരിലെ ഷാരൂഖ് ഖാന് എന്നാണ് ഷോയ്ക്കിടെ ആവിര്‍ഭവ് അറിയപ്പെട്ടിരുന്നത്. ഇടുക്കി സ്വദേശിയായ സന്ധ്യയും സജിമോനുമാണ് ഈ കൊച്ചുമിടുക്കന്റെ മാതാപിതാക്കള്‍. സഹോദരി അനിര്‍വിഹിയയും റിയാലിറ്റി ഷോ താരമാണ്. ഇരുവരും സോഷ്യല്‍ മീഡിയകളിലും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: