ധാക്ക: ബംഗ്ലാദേശിലെ പട്ടാളക്കൈയേറ്റം തടയാന്‍ ഷെയ്ഖ് ഹസീനയുടെ മകന് സജീബ് വാസെദ് ജോയ് ജനങ്ങളോട് ആവശ്യപ്പെട്ടു. ‘നമ്മുടെ ജനങ്ങളെയും നമ്മുടെ രാജ്യത്തെയും സുരക്ഷിതമായി സൂക്ഷിക്കുകയും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് നിങ്ങളുടെ കടമ,’ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘അതിനര്‍ത്ഥം തെരഞ്ഞെടുക്കപ്പെടാത്ത ഒരു സര്‍ക്കാരിനെയും ഒരു മിനിറ്റ് പോലും അധികാരത്തില്‍ വരാന്‍ അനുവദിക്കരുത്, അത് നിങ്ങളുടെ കടമയാണ്. തെരഞ്ഞെടുക്കപ്പെടാത്ത ഒരു സര്‍ക്കാര്‍ അധികാരം പിടിച്ചെടുക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ പുരോഗതി ഇല്ലാതാക്കുമെന്ന് വാസേദ് ജോയ് മുന്നറിയിപ്പ് നല്കി.
ബംഗ്ലാദേശിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 4096 കിലോമീറ്റര്‍ വരുന്ന ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജാഗ്രതാ പുലര്‍ത്താന്‍ ബിഎസ്എഫിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: