മോദിയുടെ സുരക്ഷാ ഉപദേഷ്ഠാവ് അജിത് ഡോവലിന്റെ തലയിലുദിച്ച ആശയമാണ് ഷേഖ് ഹസീനയെ പോറലില്ലാതെ യുപിയിലെ ഗാസിയാബാദില്‍ വിമാനമിറക്കാന്‍ സഹായിച്ചത്. ദല്‍ഹിയില്‍ വിമാനമിറങ്ങുമെന്ന് കരുതിയായിരുന്നു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഷേഖ് ഹസീനയെ കാത്തിരുന്നത്.
അതെ ഷേഖ് ഹസീനയുടെ വിമാനം ദല്‍ഹി ലാക്കാക്കി ബംഗ്ലാദേശില്‍ നിന്നും പറക്കുകയായിരുന്നു. ഏകദേശം 5നും 5.15നും ഇടയില്‍ ദല്‍ഹിയില്‍ ഇറങ്ങുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. ഇന്ത്യയുടെ വ്യോമസേന വരെ ദല്‍ഹിയില്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. മാധ്യമപ്രവര്‍ത്തകരും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുത്ത് നില്ക്കുന്നു.
പക്ഷെ ഈ കഥയില്‍ ട്വിസ്റ്റുണ്ടാകുന്നത് വിമാനം ബീഹാറിലെ പട്നയ്ക്ക് മുകളില്‍ എത്തിയപ്പോഴാണ്. അതുവരെ ദല്‍ഹി ലാക്കാക്കി പറക്കുകയായിരുന്ന വിമാനം പൊടുന്നനെ യുപിയിലേക്ക് തിരിയുന്നു. അതും ഗാസിയാബാദിലേക്ക്. അവിടുത്തെ താരതമ്യേന തിരക്കില്ലാത്ത ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്ക്. ഷേഖ് ഹസീന ആരോരും അറിയാതെ, കാണാതെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ സുരക്ഷിതയായി ഇറങ്ങുന്നു. അവിടെ ഷേഖ് ഹസീനയെ കാത്ത് ഒരാള്‍ നില്പുണ്ടായിരുന്നു. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് സാക്ഷാല്‍ അജിത് ഡോവല്‍. പിന്നീട് ഷേഖ് ഹസീനയും ഡോവലും തമ്മില്‍ അല്പനേരം കൂടിക്കാഴ്ച നടത്തി. എന്താണ് അവിടെ ഉരുത്തിരിയുന്ന തീരുമാനം എന്നത് അതീവരഹസ്യമാണ്. ഇപ്പോഴും പുറത്ത് പ്രചരിക്കുന്ന വാര്‍ത്ത ഹസീന ലണ്ടനിലേക്ക് പറക്കുമെന്നാണ്. ഇനി എവിടേക്കാണ് ഷേഖ് ഹസീന പറക്കുക എന്നത് ആര്‍ക്കുമറിയില്ല. അതെ മോദിയുടെ കൈകളില്‍ ഷേഖ് ഹസീന സുരക്ഷിതയാണ്. ഇന്ത്യയുടെ രഹസ്യപ്പൊലീസിന്റെ മിടുക്കാണ് ഇവിടെ കണ്ടത്. പണ്ട് പാകിസ്ഥാനില്‍ ഭിക്ഷക്കാരനായി തെരുവിലെ കുപ്പത്തൊട്ടിയില്‍ നിന്നും ചോറ് വാരിത്തിന്ന അതേ ഡോവല്‍ മോദിയുടെ പദ്ധതി അക്ഷരത്തെറ്റില്ലാതെ വിജയത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: