World

ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ്പ് അന്തരിച്ചു

100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്

Published by

ലണ്ടന്‍ : ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ്പ് (55) അന്തരിച്ചു. 55-ാം വയസിലാണ് അന്ത്യം. അപ്രതീക്ഷിത വിയോഗം ഏറെ സങ്കടപ്പെടുത്തുന്നതാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

1993 മുതല്‍ 2005വരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു തോര്‍പ്പ്. 100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.

ഇടം കയ്യന്‍ ബാറ്റ്‌സ്മാനായ തോര്‍പ്പ് ടെസ്റ്റില്‍ 6,744 റണ്‍സാണ് അടിച്ചുകൂട്ടിയത്.44.66 ശരാശരിയില്‍ 16 സെഞ്ച്വറിയും നേടിയിട്ടുണ്ട്.ഏകദിന ക്രിക്കറ്റില്‍ 2,380 റണ്‍സാണ് താരം നേടിയത്. 21അര്‍ദ്ധ സെഞ്ച്വറിയുണ്ട് ഇതില്‍. 37.18 ആണ് ബാറ്റിംഗ് ശരാശരി.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by