ന്യൂഡൽഹി ; 2029 ലും എൻ ഡിഎ സർക്കാർ തന്നെ അധികാരത്തിൽ വരുമെന്നും , നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ . 2014 മുതൽ 2024 വരെയുള്ള 10 വർഷത്തെ കാലയളവ് നമ്മുടെ രാജ്യത്തിന്റെ വികസന ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി . മണിമജ്ര ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ സർജിക്കൽ സ്ട്രൈക്ക് , വ്യോമാക്രമണം, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം നിർമാണം, റോഡ് ശൃംഖല സ്ഥാപിക്കൽ കഴിഞ്ഞ 10 വർഷമായി മോദി സർക്കാരിന് കീഴിൽ രാജ്യം വ്യത്യസ്തമായ വിജയങ്ങൾ നേടി . എല്ലാ മേഖലയിലും രാജ്യത്തെ ജനങ്ങൾ വികസനം അനുഭവിച്ചറിഞ്ഞു.സ്റ്റാർട്ടപ്പ് ഇന്ത്യയും ഡിജിറ്റൽ ഇന്ത്യയും ഉൾപ്പെടെയുള്ള മോദി സർക്കാരിന്റെ സംരംഭങ്ങളിലൂടെ രാജ്യം ഉൽപ്പാദന കേന്ദ്രമായി മാറി – അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: