കോട്ടയം : വയനാടിന്റെ പാഠം ഉള്‍ക്കൊണ്ട് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് നിരന്തരം ആശങ്കകള്‍ പങ്കുവയ്ക്കുന്ന കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ജെ ജോസഫാണ് ഇക്കാര്യത്തില്‍ ആദ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട 1886ലെ പാട്ടക്കരാറിന് ഇപ്പോഴും സാധുതയുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതും കേരളത്തിന് ആശ്വാസം പകരുന്ന കാര്യമാണ്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് കേരളം പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്മിക്കുന്നിനെതിരായ ഹര്‍ജിയിലാണ് ഈ തീരുമാനം. ഇക്കാര്യം പരിശോധിക്കാന്‍ സെപ്റ്റംബര്‍ 30ന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നുണ്ട്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന നിലപാടില്‍ കേരള സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ നീക്കങ്ങളൊന്നും നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ് .തമിഴ്നാടാകാട്ടെ ഒരോ നീക്കവും കണക്കുകൂട്ടി തന്നെയാണ് മുന്നേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: