കോട്ടയം: പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതോടെ വയനാട് ദുരിതാശ്വാസത്തിന്‌റെ കാര്യത്തില്‍ ബക്കറ്റ് പിരിവ് സിപിഎം ഒഴിവാക്കുന്നു. എന്ത് അത്യാപത്തുണ്ടായാലും പിറ്റേന്നു തന്നെ ഒരു ചുവന്ന കൊടിയും ചുവന്ന ബക്കറ്റുമായി വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി ഒരു കണക്കുമില്ലാതെ പണം പിരിച്ചെടുക്കുന്ന പരിപാടിയില്‍നിന്ന് ഇക്കുറി വിട്ടു നില്‍ക്കാനാണ് പാര്‍ട്ടി സെക്രട്ടി എം.വി. ഗോവിന്ദന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ദുരിതാശ്വാസനിധിയിലേക്ക് സിപിഎം നേരിട്ട് പണം സ്വീകരിക്കില്ലെന്നും വീടുകള്‍ കയറിയുള്ള പിരിവ് ഉണ്ടാകില്ലെന്നുമാണ് സഖാവിന്‌റെ അറിയിപ്പ്. പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ആഹ്വാനവുമായി വീടുകളും സ്ഥാപനങ്ങളും കയറി ബോധവല്‍ക്കരണം നടത്തും. 10,11 തീയതികളിലാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വീടു കയറുക.
പാര്‍ട്ടിയുടെ ഒരു ഘടകങ്ങളും ഒരു കാരണവശാലും ഇതിനിടെ പണം സ്വീകരിക്കരുതെന്ന് പാര്‍ട്ടി സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ കീഴ് ഘടകങ്ങള്‍ ബക്കറ്റില്‍ കൈയിട്ടുവാരുന്നുവെന്ന വ്യാപക പരാതി നേരത്തെ ഉയര്‍ന്നിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: