പാരീസ്: പാരീസ് ഒളിംപിക്സിന്റെ മെഡല്‍ വേട്ടയില്‍ ചൈനീസ് കുതിപ്പ് തുടരുന്നു. ഇതുവരെ നിര്‍ണയിക്കപ്പെട്ട 148 സ്വര്‍ണങ്ങളില്‍ 18 എണ്ണം ചൈന സ്വന്തമാക്കി. കൂടാതെ 14 വെള്ളിയും 9 വെങ്കലവും അവരുടെ അക്കൗണ്ടിലുണ്ട്.
അമേരിക്ക മെഡല്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 14 സ്വര്‍ണവും 25 വെള്ളിയും 26 വെങ്കലവുമടക്കം 65 മെഡലുകളാണ് അവര്‍ക്കുള്ളത്. മൂന്നാം സ്ഥാനത്ത് ആതിഥേയരായ ഫ്രാന്‍സാണ്. 1900ലെ പാരീസ് ഒളിംപിക്സിന് ശേഷം ഏറ്റവും വലിയ മെഡല്‍ വേട്ടയ്‌ക്ക് തൊട്ടടുത്താണ് നിലവില്‍ അവര്‍. 12 സ്വര്‍ണവും 14 വെള്ളിയും 16 വെങ്കലവുമടക്കം 42 മെഡലുകളാണ് അവര്‍ക്കുള്ളത്. നിലവില്‍ 2016 റിയോ ഒളിംപിക്സില്‍ നേടിയ മെഡലുകള്‍ക്കൊപ്പമെത്തിയിട്ടുണ്ട് അവര്‍. 1900ലെ പാരീസ് ഒളിംപിക്സില്‍ 27 സ്വര്‍ണവും 38 വെള്ളിയും 37 വെങ്കലവുമടക്കം 102 മെഡലുകള്‍ നേടിയതാണ് ഫ്രാന്‍സിന്റെ ഏറ്റവും വലിയ നേട്ടം. അതിനുശേഷം 2008ലെ ബീജിങ് ഒളിംപിക്സില്‍ നേടിയ 43 മെഡലുകള്‍. ഇത്തവണ രണ്ട് മെഡലുകള്‍ കൂടി മതി അവര്‍ക്ക് ബീജിങ്ങിലെ നേട്ടം മറികടക്കാന്‍.
ഓസ്ട്രേലിയ, ബ്രിട്ടണ്‍, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍. ഓസ്ട്രേലിയ 12 സ്വര്‍ണവും 8 വെള്ളിയും 7 വെങ്കലവുമടക്കം 27 മെഡലുകള്‍ സ്വന്തമാക്കിയപ്പോള്‍ ബ്രിട്ടന് 10 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവുമാണുള്ളത്. ദക്ഷിണ കൊറിയയ്‌ക്ക് 10 സ്വര്‍ണവും 7 വെള്ളിയും 6 വെങ്കലവും സ്വന്തമായി. ജപ്പാന്‍ 8, ഇറ്റലി 6, നെതര്‍ലന്‍ഡ്സ് 6, ജര്‍മനി 5, കാനഡ 4, റുമാനിയ ഹംഗറി, അയര്‍ലന്‍ഡ് (മൂന്ന് വീതം), ന്യൂസിലാന്‍ഡ്, ക്രൊയേഷ്യ, ബെല്‍ജിയം, ഹോങ്കോങ്, അസര്‍ബെയ്ജന്‍ (രണ്ട് വീതം) സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: