കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ്സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നു. കൊച്ചിയിലാണ് യൂണിറ്റ് തുടങ്ങുന്നത്. അദാനിയുടെ വിഴിഞ്ഞത്തേക്കുള്ള വരവ് ആഗോള ഷിപ്പിംഗ്, മാരിടൈം കമ്പനികളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്നു.
250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനം. 1970-ൽ ഇറ്റലിയിൽ ജിയാൻല്യുഗി അപ്പോന്റെ സ്ഥാപിച്ച അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയാണ് ജനീവയാണ് ആസ്ഥാനമായുള്ള എംഎസ്സി. ആഗോള കണ്ടെയ്നർ കപ്പൽ വ്യവസായത്തിന്റെ 19.7 ശതമാനവും നിയന്ത്രിക്കുന്നത് ഈ കമ്പനിയാണ്. 790-ലധികം കണ്ടെയ്നർ വെസ്സലുകൾ കമ്പനിക്ക് കീഴിലുണ്ട്. 55 രാജ്യങ്ങളിലായി 524 ഓഫീസുകൾ പ്രവർത്തിക്കുന്നു. ഒരു ലക്ഷത്തിലധികം ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നു.
കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഇൻഫോപാർക്ക് ഫേസ് ഒന്നിലുള്ള ലുലു സൈബർ ടവറിൽ സ്ഥലമേറ്റെടുത്തു കഴിഞ്ഞു. 20,000 ചതുരശ്ര അടി സ്ഥലമാണ് ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാന വ്യവസായ നയത്തിൽ സുപ്രധാന മേഖലയായി കരുതുന്ന മാരിടൈം രംഗത്ത് രാജ്യത്തിന്റെ ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ് എംഎസ്സിയുടെ വരവ്.
ലോകോത്തര മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് കഴിഞ്ഞ മാസം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. കൊച്ചിന് ഷിപ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി നടത്തുന്ന സംവിധാനത്തിന് തൊട്ടടുത്താണ് കോങ്സ് ബര്‍ഗ് അവരുടെ കമ്പനി തുറന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാനും കോങ്സ് ബര്‍ഗ് ആലോചിക്കുന്നു. ഷിപ് യാര്‍ഡ് പദ്ധതികള്‍ക്ക് സഹായം നല്‍കുന്നതിനൊപ്പം കോങ്സ് ബര്‍ഗിന്റെ ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും. അതിന് പിന്നാലെയാണ് മറ്റൊരു ആഗോള കമ്പനി കൂടി കേരളത്തിലേക്ക് കടന്നുവരുന്നത് കേരളം ശരിയായ ദിശയിൽ സഞ്ചരിക്കുന്നുവെന്ന് കൂടി തെളിയിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതയാണ് ഈ ആഗോളകമ്പനികളുടെ വരവ് ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: