മുംബൈ: കേരളത്തില്‍ പലയിടത്തും ജനങ്ങള്‍ തന്നെ പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കലവറായ സര്‍പ്പക്കാവുകളെ ജനങ്ങളാണ് സംരക്ഷിക്കുന്നതെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണ മേഖലയില്‍ യഥാര്‍ത്ഥ വൈദഗ്ധ്യമുള്ളവരുടെ അഭാവം കേരളത്തിലുണ്ട്. ഇപ്പോള്‍ പരിസ്ഥിതിവൈദഗ്ധ്യം അവകാശപ്പെടുന്നവരെല്ലാം വ്യാജന്മാരാണ്. ജനങ്ങള്‍ തന്നെയാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടത്. അവര്‍ക്കാണ് അതിന് കഴിയുക. വനംവകുപ്പ് ശരിക്കും വനം സംരക്ഷിക്കുകയല്ല ചെയ്യുന്നത്.- മാധവ് ഗാഡ്ഗില്‍ പറയുന്നു.
ഞാന്‍ എന്റെ കണ്ടെത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നു. സാധ്യമായ എല്ലാ പഠനങ്ങളും വസ്തുതകളും മനസിലാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.പശ്ചിമഘട്ടത്തിനായും പരിസ്ഥിതിക്കായും സാധാരണ ജനങ്ങള്‍ക്കായും പോരാട്ടം തുടരുമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: