മുബൈ: മനുഷ്യന്റെ പ്രകൃതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ആണ് കേരളത്തിലെ ഉരുള്‍പൊട്ടലിന്റെ ആഘാതം വര്‍ധിപ്പിക്കുന്നതെന്ന് മാധവ് ഗാഡ് ഗില്‍. ഇതില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന കരിങ്കല്‍ ക്വാറികള്‍, പ്ലാന്‍റേഷന്‍ ബിസിനസ്, നിയന്ത്രണമില്ലാത്ത ടൂറിസം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി മനുഷ്യന്റെ പ്രകൃതിക്കെതിരായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അഭിമുഖത്തില്‍ മാധവ് ഗാഡ് ഗില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന കരിങ്കല്‍ ക്വാറികള്‍
കേരളത്തില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന കരിങ്കല്‍ ക്വാറികള്‍ അപകടകാരികളാണ്. സംസ്ഥാനത്തെ 85 ശതമാനം കരിങ്കല്‍ ക്വാറികളും പ്രവര്‍ത്തിക്കുന്നത് രാഷ്‌ട്രീയക്കാരുടെ പിന്തുണയോടെയാണ്. ഇതിനുപിന്നിലെ അഴിമതി അവസാനിപ്പിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ കരിങ്കല്‍ ക്വാറികളില്‍ ഉറപ്പുവരുത്തണമെന്നും .അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാഡ് ഗിലിന്റെ ഈ പ്രതികരണം.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണവും ഉരുള്‍പൊട്ടലിന് സമാനമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പരിസ്ഥിതി ലോലമേഖലയില്‍ നിയന്ത്രണം ആവശ്യമാണെന്നും മാധവ് ഗാഡ് ഗില്‍ പറഞ്ഞു.
പണ്ട്.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാൻ സര്‍ക്കാര്‍ ഒരുങ്ങിയപ്പോഴോക്കെ വലിയ പ്രതിഷേധങ്ങള്‍ നടന്നു. തെറ്റായ വിവരങ്ങളുടെയും പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് പ്രതിഷേധങ്ങളുണ്ടായത്. പക്ഷേ ഇപ്പോള്‍ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ ജനം മനസില്ലാക്കുന്നുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ജനപങ്കാളിത്തമുള്ള ക്യാമ്പയിനുകളുടെയും പദ്ധതികളുടെയും നല്ല മാതൃക കേരളത്തിലുണ്ടായിരുന്നു. അത്തരം ക്യാമ്പയിനുകള്‍ വീണ്ടും സജീവമാക്കേണ്ടതുണ്ട്.
സ്വാഭാവിക വിളകള്‍ നശിപ്പിച്ചുള്ള പ്ലാന്‍റേഷന്‍ വിളകളുടെ കൃഷി അപകടം
സ്വഭാവിക വിളകള്‍ നശിപ്പിച്ച് പ്ലാന്‍റേഷൻ വിളകളുടെ കൃഷി വ്യാപകമാക്കിയ പ്രദേശങ്ങളാണ്.മുണ്ടക്കൈ, ചൂരല്‍മല മേഖലകള്‍. അതുകാരണം ആവശ്യത്തിന് വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നില്ല. പ്രദേശത്തേ ജലാശയങ്ങളില്‍ കൃത്യമായ അളവില്‍ വെള്ളമില്ല. കുന്നിൻ ചെരിവുകളുള്ള പ്രദേശമുള്ള സ്ഥലങ്ങളാണ് മുണ്ടക്കൈയും ചൂരല്‍മലയും എന്നതിനാല്‍ പ്രളയസാധ്യത നിലനില്‍ക്കുകയാണ്.- മാധവ് ഗാഡ് ഗില്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: