കലിതുള്ളി കർക്കിടകമെത്തിയപ്പോൾ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ മൂന്നൂറിലേറെ പേരുടെ ജീവൻ നഷ്ടമായതിന്റെ വേദനയിലാണ് കേരളം. വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ഏറെ പേരാണ് എത്തുന്നത് .
അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മുതൽ വീട് വയ്‌ക്കാൻ ഭൂമി വരെ വാഗ്ദാനം ചെയ്തവരുണ്ട് . ഇപ്പോഴിതാ മുണ്ടകൈ ചൂരൽമല സ്കൂളിലെ വിദ്യാർത്ഥികളെ കുറിച്ച് ഓർത്ത് വാവിട്ടു കരയുകയാണ് മലപ്പുറം കൂമണ്ണ GMLP സ്കൂളിലെ ഒന്നാം ക്ലാസുകാരി ഋഷിഖ.
എനിക്ക് അച്ഛൻ തന്ന എല്ലാ പണവും നമുക്ക് അവിടുത്തെ കൂട്ടുകാർക്ക് പോയി കൊടുക്കാം’ എന്ന് പറഞ്ഞ് കരഞ്ഞ ഋഷിഖയോട് ടീച്ചറാണ് ‘ വിഷമിക്കേണ്ട. നീ ഡയറി രൂപത്തിൽ എല്ലാം എഴുത് എന്ന് പറഞ്ഞത് .അങ്ങനെ ഋഷിഖ എഴുതിയ ഡയറിൽ ആ കുഞ്ഞ് മനസിന്റെ നൊമ്പരം തൊട്ടറിയാം .
‘ടീച്ചർ വയനാട് ജോലി ചെയ്തതല്ലേ? എനിക്ക് അച്ഛൻ തന്ന എല്ലാ പണവും നമുക്ക് അവിടുത്തെ കൂട്ടുസൈന്യവും ,രക്ഷാപ്രവർത്തകരും വെള്ളത്തിൽ ഇറങ്ങുന്നത് കണ്ട് അവർക്ക് എന്തെങ്കിലും ദുരിതം വരുമോ എന്ന ആശങ്കയും ഋഷിഖ പങ്കുവെക്കുന്നു.
ചൂരൽമലയിലെ അധ്യാപകർ കരയുന്ന കാഴ്‌ച്ച കണ്ട് എന്റെ ടീച്ചറെ കാണണം, എനിക്ക് സ്കൂളിൽ പോവണം എന്ന് പറഞ്ഞ് കരഞ്ഞ് സ്വന്തം ടീച്ചർക്കും ഋഷിഖ വീഡിയോ കോള്‍ ചെയ്തിരുന്നു . .
പ്രതികരിക്കാൻ ഇവിടെ എഴുതുക: