കൊല്ലം : തനിക്കെതിരെ കേസ് എടുത്താൽ അത് തൂക്കി കൊല്ലാനുള്ള വകുപ്പിൽ എടുത്തേക്കണമെന്ന് സംവിധായകൻ അഖിൽ മാരാർ. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് അഖിൽ മാരാർക്കെതിരെ കേസെടുത്തത് . ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കില്ലെന്നും പകരം താൻ വീടുകൾ വച്ചു നൽകുമെന്നും അഖിൽ പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് വീണ്ടും പോസ്റ്റുമായി അഖില്‍ മാരാര്‍ രംഗത്തെത്തിയത് . ‘വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്നാണ് അഖില്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പിണറായി വിജയൻ ദുരന്തങ്ങളിൽ കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല, ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖിൽ മാരാർ പരിഹസിച്ചിരുന്നു.മാത്രമല്ല ഇന്നലെകളിൽ ചിലവഴിച്ച കണക്കുകൾ പുറത്ത് വിടാൻ ധൈര്യമുണ്ടോയെന്നും , കേസെടുത്താൽ തൂക്കി കൊല്ലാനുള്ള വകുപ്പിൽ എടുത്തേക്കണമെന്നും അഖിൽ മാരാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: