മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വയനാട്ടിലെത്തി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ അദേഹം സന്ദര്‍ശിച്ചു.
പ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചു സൈനിക ഉദ്യോഗസ്ഥര്‍ അദേഹത്തോട് വിശദീകരിച്ചു.
ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: