മേപ്പാടി: വിശ്രമമെന്തെന്നറിയാത്ത രാപകലുകള്‍. മേപ്പാടിയൊന്നാകെ ഉണര്‍ന്നിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സൈന്യവും കൂടെ സര്‍ക്കാര്‍ സംവിധാനങ്ങളും. ഇതിനൊപ്പം നില്ക്കുകയാണ് സന്നദ്ധ സംഘടനകളും. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അനുഭവസമ്പന്നരായ സംസ്ഥാന നേതൃത്വം ഇവിടെ ക്യാമ്പു ചെയ്യുന്നു.
2004 ഡിസംബര്‍ 25ന് സുനാമി ആഞ്ഞടിച്ചപ്പോള്‍ ആലപ്പാട്ടും ആറാട്ടുപുഴയിലും ഒന്നര വര്‍ഷക്കാലം പുനരധിവാസത്തിന് നേതൃത്വം നല്കിയ ആര്‍എസ്എസ് ഉത്തര പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്റെ നേതൃത്വത്തിലാണ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
2018, 19 വര്‍ഷങ്ങളിലെ പ്രളയത്തിലും ആലപ്പുഴ, കവളപ്പാറ എന്നിവിടങ്ങളില്‍ വത്സനായിരുന്നു സേവാപ്രവര്‍ത്തനങ്ങളുടെ ഏകോപനം. ഈ പ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ടായിരുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബുവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ആര്‍എസ്എസ് ക്ഷേത്രീയ സേവാപ്രമുഖ് പി.എം. രവികുമാര്‍, സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. രഞ്ജിത് ഹരി, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി. രാജീവന്‍, സംസ്ഥാന സെക്രട്ടറി സുരേഷ്. എ, ജില്ലാ സംഘടനാ സെക്രട്ടറി സി. ഉണ്ണികൃഷ്ണന്‍, വിഭാഗ് സഹസേവാപ്രമുഖ് എം.എ. നിജില്‍ എന്നിവരും വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. 30ന് രാവിലെ 4 മണിയോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് ആര്‍എസ്എസ് വയനാട് ജില്ലാ കാര്യവാഹ് ആര്‍.കെ. അനില്‍കുമാര്‍ പറഞ്ഞു.
രാവിലെ തന്നെ മേപ്പാടിയില്‍ സേവാഭാരതിക്ക് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കാന്‍ കഴിഞ്ഞു. തിരിച്ചറിഞ്ഞ ശവശരീരങ്ങള്‍ ദഹിപ്പിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ച്ചയായി ഏതാണ്ട് 12 മണിക്കൂര്‍ നേരം സംസ്‌കാര ക്രിയകള്‍ നടത്തേണ്ടിവന്നു. ആദ്യ ദിവസം 2000 ഭക്ഷണപ്പൊതികള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തി. പഴശ്ശി ബാലമന്ദിരം, റോട്ടറി ക്ലബ്ബ് തുടങ്ങി വിവിധ സംഘടനകള്‍ ഭക്ഷണമെത്തിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് റിട്ട. കേണല്‍ സത്യന്‍ നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി നീതു ജയ്‌സണ്‍ എന്നിവരാണ് സേവാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: