ഇന്‍ഡോര്‍: മക്കളുടെ പ്രശ്നങ്ങള്‍ പറഞ്ഞാല്‍ കോടതിക്കും മനസ്സിലാകുന്നില്ലേ? ഇനി ആരോടു പറയാന്‍. അനുസരിക്കുക തന്നെ..
മൊബൈല്‍ഫോണിന്റെയും ടിവിയുടെയും ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ മാതാപിതാക്കള്‍ക്കെതിരെ കുട്ടികള്‍ നല്കിയ കേസില്‍ വിചാരണ കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റേതാണ് നടപടി.
തങ്ങള്‍ക്ക് ഭക്ഷണവും മൊബൈലും നല്‍കാതെ പീ!ഡിപ്പിക്കുകയാണെന്ന് ആരോപിച്ച 21 വയസുള്ള പെണ്‍കുട്ടിയും എട്ട് വയസുകാരനായ സഹോദരനും ചന്ദനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
വഴക്കുണ്ടാക്കി വീട് വിട്ടറങ്ങിയ കുട്ടികള്‍ അമ്മായിയുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്ത ചലാന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി.
അടുത്തിടെ കുട്ടികളുടെ പിതാവ് അജയ് ചൗഹാന് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന് മുമ്പാകെ കേസ് തള്ളിക്കളയാന്‍ ഹര്‍ജി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: