പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ പുത്രന് കണ്ഠര് ബ്രഹ്മദത്തന് ശബരിമലയിലെ താന്ത്രിക കര്‍മങ്ങളുടെ പൂര്‍ണ ചുമതല ഏറ്റെടുക്കും.ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) മുതലാണ് ചുമതല ഏറ്റെടുക്കുക.
തന്ത്രി സ്ഥാനത്തെ പൂര്‍ണ സമയ ചുമതലയില്‍ നിന്ന് കണ്ഠര് രാജീവര് മാറുന്നതോടെയാണ് ബ്രഹ്മദത്തന് ചുമതലയിലേക്കെത്തുന്നത്.ഈ വര്‍ഷവും കണ്ഠര് രാജീവര് സന്നിധാനത്തെത്തുമെങ്കിലും പൂജകളുടെ പൂര്‍ണ ചുമതല ബ്രഹ്മദത്തനായിരിക്കും.
ഈ മാസം 12ന് നടക്കുന്ന നിറപുത്തരി പൂജയോടെ നിലവിലെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് മലയിറങ്ങും.
താഴമണ്‍ മഠത്തിലെ ധാരണ പ്രകാരം ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷമാണ് തന്ത്രിയുടെ ചുമതല. ഒന്‍പത് വര്‍ഷം മുന്‍പു തന്നെ ബ്രഹ്മദത്തന് പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: