ഇസ്ലാമാബാദ് : ഒഡീഷയിലെ പുരിയിൽ സ്ഥിതി ചെയ്യുന്ന ജഗന്നാഥ ക്ഷേത്രം ഹിന്ദുമത വിശ്വാസികൾക്ക് വളരെ പ്രാധാന്യമുള്ളതാണ്. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തരാണ് ജഗന്നാഥ രഥയാത്രയിൽ പങ്കെടുക്കുന്നത്. ഇപ്പോഴിതാ പാകിസ്താനിൽ നടന്ന ജഗന്നാഥ യാത്രയും , അത് ആഘോഷിക്കാൻ നൂറുകണക്കിന് ഹിന്ദുക്കളും ഒത്തുകൂടിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ജഗന്നാഥനെ ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമായാണ് കണക്കാക്കുന്നത്. ജഗന്നാഥൻ, സഹോദരൻ ബലഭദ്രൻ, സഹോദരി സുഭദ്ര എന്നീ വിഗ്രഹങ്ങൾ രഥത്തിൽ ഇരിക്കുന്നതും, ആയിരക്കണക്കിന് ഭക്തർ പുഷ്പങ്ങളാൽ അലങ്കരിച്ച രഥം വലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം . ഒരു കൂട്ടം ഭക്തർ ഭക്തിഗാനങ്ങൾ ആലപിക്കുന്നതും ചിലർ പതാകകൾ വീശുന്നതും വീഡിയോയിൽ കാണാം.
മുസ്ലീം ആധിപത്യമുള്ള രാജ്യമായ പാകിസ്ഥാനിൽ ഹിന്ദുക്കൾക്ക് രഥയാത്ര നടത്താൻ കഴിയുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് ഈ വീഡിയോയ്‌ക്ക് താഴെ വരുന്ന കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: