വയനാട് : സംസ്ഥാനത്ത് പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാരെന്ന് മാധവ് ഗാഡ്‌ഗില്‍ . സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
നിരന്തരമായ ക്വാറികളുടെ പ്രവര്‍ത്തനമാണ് ഉരുള്‍പൊട്ടിലിന് പ്രധാന കാരണമെന്നും വയനാട്ടിലും ഇതു തന്നെയാണ് കണ്ടത്. പ്രദേശത്തെ ക്വാറികളും നിരന്തരമായി പാറ പൊട്ടിക്കുന്നതും മണ്ണിന്റെ ബലം കുറച്ചു. അതി ശക്തമായ മഴയില്‍ ഇത് വലിയ ദുരന്തത്തില്‍ കലാശിച്ചു.
പ്രദേശത്തെ റിസോര്‍ട്ടുകളുടെ വ്യാപനവും നിയന്ത്രിക്കപ്പെട്ടില്ല. വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തമാണ് അതില്‍ സര്‍ക്കാരിനും പങ്കുണ്ട്. കേരളത്തിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അത് സർക്കാരിന്റെ മൗനസമ്മതത്തോടെയാണ് . ഗാഡ്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമാണെന്നും മാധവ് ഗാഡ്ഗില് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: