ന്യൂഡല്‍ഹി: 2005ലെ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായ് ലോക്സഭയില്‍ അവതരിപ്പിച്ചു. തലസ്ഥാന നഗരങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പ്രത്യേക അര്‍ബന്‍ ദുരന്തനിവാരണ അതോറിറ്റികള്‍ ബില്‍ പ്രകാരം നിലവില്‍ വരും. നിലവില്‍ ദേശീയ ദുരന്തനിവാരണഅതോറിറ്റിയും സംസ്ഥാന അതോറിറ്റിയുമായണ് ഉള്ളത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ ജില്ലകളില്‍ പ്രത്യേക സെക്രട്ടറിയേറ്റും നിലവില്‍ വരും. അവര്‍ ദുരന്തങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍, ഫണ്ട് വിവരങ്ങള്‍, ചെലവുകള്‍, തയ്യാറെടുപ്പ്, അപകട സാധ്യത അടക്കം രേഖപ്പെടുത്തി ദേശീയ സംസ്ഥാനതലങ്ങളില്‍ ഡാറ്റ തയ്യാറാക്കും. സംസ്ഥാന ദുരന്തനിവാരണ സേനയ്ക്ക് നിയമ സാധുതയും ബില്‍ പ്രകാരം ലഭിക്കും. ദേശീയ, സംസ്ഥാനതലത്തില്‍ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വം അതത് അതോറിറ്റികള്‍ക്കായിരിക്കും. ബില്‍ പാസാകുന്നതോടെ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി,തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ അര്‍ബന്‍ അതോറിറ്റികള്‍ നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: