Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് 144 മൃതദേഹങ്ങള്‍; മരണത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി ഡോ. ഹിതേഷ് ശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 02:39 am IST
in Kerala

മഞ്ചേരി: മരണത്തിന്റെ വികൃത മുഖം ഇത്ര അടുത്തുകണ്ടത് മഞ്ചേരി മെഡി. കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. ഹിതേഷ് ശങ്കറും സഹായികളും. അങ്ങകലെ വയനാട്ടില്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഇങ്ങു മലപ്പുറത്ത് ചാലിയാര്‍ പുഴയിലൂടെ ഒഴുകി വന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത് മഞ്ചേരി മെഡി. കോളജിലാണ്, നേതൃത്വമേകിയത് ഡോ. ഹിതേഷും. 144 മൃതദേഹങ്ങള്‍ വ്യാഴാഴ്ച വൈകിട്ടുവരെ പോസ്റ്റ്മോര്‍ട്ടം നടത്തി. കേരളത്തില്‍ ഇത് ചരിത്രമാകാം.

ഡോക്ടര്‍ പറയുന്നത്: 144 പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ പത്തെണ്ണം മാത്രമാണ് പൂര്‍ണ ശരീരമായുണ്ടായത്. എത്തിച്ചവയില്‍ ഭൂരിഭാഗം പേരുടെയും വായിലും ശ്വാസനാളത്തിലും വയറ്റിലുമൊക്കെ മണ്ണും ചെളിയും കയറിയിരുന്നു. കണ്ടുകിട്ടിയവ തന്നെ ഏറെ കേടുപാടുകള്‍ പറ്റിയവ. അവയവങ്ങള്‍ നഷ്ടമായവ, ആന്തരാവയവങ്ങളില്ലാത്തവ… കേരളം കണ്ടതില്‍ ഏറ്റവും വലിയ ദുരന്തത്തിന്റെ ബാക്കി. ഡോ. ഹിതേഷ് കുമാറിന്റെയും സംഘത്തിന്റെയും റിപ്പോര്‍ട്ടുകളിലെല്ലാം മരണ കാരണം ശ്വാസംമുട്ടി, ശ്വാസകോശത്തില്‍ വെള്ളംകയറിയുള്ള മരണമെന്നാണ്. മരിച്ച ശേഷം കുത്തൊഴുക്കില്‍പ്പെട്ടപ്പോഴാകണം മൃതദേഹങ്ങള്‍ ഇത്രത്തോളം തകര്‍ന്നത്.

ഡോക്ടര്‍ പറയുന്നത് മനസ്സു മരവിപ്പിക്കുന്ന സംഭവങ്ങളാണ്. മുന്നില്‍ കിട്ടിയ മൃതദേഹങ്ങളില്‍ 40 എണ്ണത്തിന് തലയില്ലായിരുന്നു. ചിലതില്‍ ഉടലുകളും കൈകാലുകളും വേര്‍പെട്ടിരുന്നു. ശരീര ഭാഗങ്ങള്‍ മാത്രമായി കിട്ടിയവ വേറേ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പാറക്കെട്ടുകളിലും കല്ലുകളിലും മറ്റും തട്ടി കൈകാലുകള്‍ വേര്‍പെട്ടതാകണം. എല്ലുകളും പേശികളും വേര്‍പെട്ട് തോലു മാത്രമായും ചാലിയാറില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ശരീരം സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് തിരിച്ചറിയാന്‍ പോലും ചിലപ്പോള്‍ സാധിച്ചില്ല. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ക്ഷണം ജീവന്‍ പോയിട്ടുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ ഒരുപാടു വേദന അനുഭവിച്ചിട്ടുണ്ടാകാനിടയില്ല.

ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന രൂപത്തില്‍ തുന്നിച്ചേര്‍ക്കലായിരുന്നു അതീവ ദുഷ്‌കരം. ജനിതക പരിശോധന നടത്തിയാണ് പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്. ഡിഎന്‍എ ലഭിച്ചവയാണ് രേഖകള്‍ തയാറാക്കി ബന്ധുക്കള്‍ക്ക് കൈമാറുക. അല്ലാത്തവ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നു. ചിലരൊക്കെ അണിഞ്ഞ ആഭരണങ്ങള്‍ കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ക്ലിപ്പിട്ട പല്ലുകളും ടാറ്റൂ ചെയ്ത കൈകളും കണ്ട് ഉറ്റവരെ തിരിച്ചറിഞ്ഞവരുണ്ട്. ഡോക്ടറുടെ രണ്ടു നിര്‍ദേശങ്ങള്‍ അധികൃതര്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്.

ഒന്ന്: ദുരന്ത നിവാരണ സംഘത്തോടൊപ്പം പരിചയ സമ്പന്നരായ ഫോറന്‍സിക് വിദഗ്ധരും വേണം. രണ്ട്: പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണം.

Tags: Wayanad landslide DisasterDr. Hitesh Shankarugly face of deathmanjeri medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശമ്പളം ലഭിച്ചില്ലെന്ന് മന്ത്രി വീണ ജോർജിനോട് പരാതിപ്പെട്ട മെഡിക്കൽ കോളജ് ജീവനക്കാർക്കെതിരെ കേസ്

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള ശങ്കര ഭവന പദ്ധതിയില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി കൈമാറുന്നു
Kerala

ഉരുള്‍പൊട്ടല്‍ ദുരന്തം: ആദ്യ വീട് യോഗക്ഷേമസഭ കൈമാറി

Kerala

വയനാടിനായി യേശുദാസ് പാടിയ സാന്ത്വനഗീതം; ചിട്ടപ്പെടുത്തിയത് രമേശ് നാരായണ്‍

Kerala

വയനാട് ദുരന്തബാധിതരുടെ വായ്‌പകള്‍ ബാങ്കുകള്‍ എഴുതിതള്ളണം

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മല കേന്ദ്രസംഘം സന്ദര്‍ശിക്കുന്നു
Kerala

ഉരുള്‍പൊട്ടല്‍; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.