ന്യൂദല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ മോദി സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായെന്നും കോണ്‍ഗ്രസ് ഭരിയ്ക്കുമ്പോള്‍ ഇഷ്ടക്കാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ബാങ്കുകളെ കൊള്ളയടിക്കുകയായിരുന്നെന്നും ബിജെപി എംപി അനുരാഗ് താക്കൂര്‍. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന കാലത്ത് 12 പൊതുമേഖലാ ബാങ്കുകളില്‍ 11ഉം നഷ്ടത്തിലായിരുന്നുവെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
“മോദി 2014ല്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയിലെ 12ല്‍ 11 പൊതുമേഖലാ ബാങ്കുകളും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ഇന്ന് 12 പൊതുമേഖലാ ബാങ്കുകളും ലാഭത്തിലാണ്. പൊതുമേഖലാ ബാങ്കുകളുടെ വിപണി മൂല്യം നാല് ലക്ഷം കോടിയായിരുന്നത് ഇന്ന് 17 ലക്ഷം കോടിയായി.”- അനുരാഗ് താക്കൂര്‍ അഭിപ്രായപ്പെട്ടു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാത്രം ലാഭം 60,000 കോടിയാണ്. ഇന്ന് മുദ്ര യോജന പാവങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടിയുള്ളതാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
“ഇനി റെയില്‍വേ ബജറ്റിന്റെ കാര്യമെടുക്കുക. കോണ്‍ഗ്രസ് കഴിഞ്ഞ 30 വര്‍ഷം റെയില്‍വേയ്ക്ക് വേണ്ടി നല്കിയ തുകയേക്കാള്‍ കൂടുതലാണ് ഇക്കുറി നീക്കിവെച്ചിരിക്കുന്നത്. റോഡുകള്‍, റെയില്‍വേ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ വികസനത്തിന് ബിജെപി സര്‍ക്കാര്‍ നീക്കിവെച്ച തുകയുടെ എത്രയോ തുച്ഛമാണ് കോണ്‍ഗ്രസിന്റെ 10 വര്‍ഷത്തെ ഭരണത്തില്‍ ചെലവഴിച്ച തുക.” – അനുരാഗ് താക്കൂര്‍ പറഞ്ഞു. തൊഴിലിന്റെയും അവസരങ്ങളുടെയും ലോകം തുറന്നിടുന്ന ഒരു പുതിയ വികസിത രാജ്യം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: