ഇസ്ലാമാബാദ് : പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഇമ്രാന് ഖാനുമായി അഭിമുഖത്തിന് ശ്രമിച്ച ബ്രിട്ടിഷ്-അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ചാള്‍സ് ഗ്ലാസിനെ (72) പാകിസ്ഥാന് നാടുകടത്തി. ന്യൂസ് വീക്ക്, ദ് ടെലിഗ്രാഫ്, എബിസി ടിവി തുടങ്ങിയ മാധ്യമങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് ചാള്‍സ് ഗ്ലാസ്.
ഫ്രീലാന്‍സ് ജേണലിസ്റ്റായ ചാള്‍സ് ഗ്ലാസിന്റെ വീസ റദ്ദാക്കി അഞ്ച് മണിക്കൂറിനകം നാടുവിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സാഹിദ് ഹുസൈന്റെ വീട്ടില്‍നിന്നാണ് ഒരു മണിക്കൂറോളം നീണ്ട വാഗ്വാദത്തിനുശേഷം പൊലീസ് സംഘം ചാള്‍സ് ഗ്ലാസിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
പിന്നാലെ അഞ്ച് മണിയോടെ ചാള്‍സ് ഗ്ലാസ് രാജ്യം വിട്ടതായി പൊലീസ് വെളിപ്പെടുത്തി. ഇമ്രാന് ഖാന് തടവില്‍ കഴിയുന്ന റാവല്‍പിണ്ടിയിലെ അഡിയാല ജയിലിനടുത്ത് വച്ച് ഇമ്രാന്റെ സഹോദരി അലീനയോടൊപ്പം ചാള്‍സ് ഗ്ലാസിനെ കണ്ടതായി വാര്‍ത്തയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: