റായ്ച്ചൂർ ; ആട്ടിറച്ചി കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. 60 കാരനായ ഭീമണ്ണ, ഭാര്യ ഏറമ്മ (50), മകൾ പാർവതി (17), മകൻ മല്ലേഷ് (19) എന്നിവരാണ് മരിച്ചത്. ഭീമണ്ണ മറ്റൊരു മകൾ മല്ലമ്മ റിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് ഭീമണ്ണയുടെ വീട്ടിൽ ആട്ടിറച്ചി പാകം ചെയ്തത് . ചപ്പാത്തിയ്‌ക്കും , ദാൽ കറിയ്‌ക്കുമൊപ്പമാണ് കുടുംബാംഗങ്ങൾ ആട്ടിറച്ചി കഴിച്ചത് . ഭക്ഷണത്തിന് ശേഷം കൃഷി സ്ഥലത്തേയ്‌ക്ക് പോയ ഏറമ്മ, മല്ലേഷ്, പാർവതി, മല്ലമ്മ എന്നിവർക്ക് കടുത്ത ഛർദിയും ക്ഷീണവും അനുഭവപ്പെട്ടു.
ഭീമണ്ണയ്‌ക്കും ശാരീരികാസ്വസ്ഥത ഉണ്ടായി . ഉടൻ തന്നെ ഇവർ അടുത്തുള്ള ആശുപത്രിയിൽ എത്തി ചികിത്സ തേടിയെങ്കിലും അസ്വസ്ഥതകൾക്ക് ശമനമുണ്ടായില്ല . പിന്നീട് കൂടുതൽ ചികിത്സയ്‌ക്കായി റായ്ച്ചൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും , അവിടെ നിന്ന് റിംസ് ആശുപത്രിയിലേയ്‌ക്കും മാറ്റി . അപ്പോഴേക്കും ഭീമണ്ണ മരണപ്പെട്ടിരുന്നു. പിന്നാലെ ഭാര്യയും , രണ്ട് മക്കളും മരണപ്പെട്ടു . ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട ലക്ഷങ്ങൾ കണ്ടെത്തിയതായി ഡോക്ടർമാർ വ്യക്തമാക്കി.
സംഭവം പുറത്തറിഞ്ഞയുടൻ കുടുംബവഴക്കിനെ തുടർന്ന് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആത്മഹത്യയല്ലെന്നും, ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട ലക്ഷങ്ങൾ കണ്ടെത്തിയതായും ഡോക്ടർമാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: