ന്യൂഡൽഹി : ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ഇന്ത്യ ഉടൻ നിർത്തണമെന്ന് ഇടത് ആക്ടിവിസ്റ്റുകൾ. ഹമാസിനെതിരായ ആക്രമണം ഇസ്രായേൽ ശക്തമാക്കിയതിന് പിന്നാലെയാണ് അരുന്ധതി റോയ്, സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രെസ്, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നീ ഇടത് ആക്ടിവിസ്റ്റുകൾ ഈ ആവശ്യവുമായി രംഗത്തെത്തിയത് .
ഇസ്രായേലിലേക്ക് ആയുധങ്ങളും ഡ്രോണുകളും സ്ഫോടക വസ്തുക്കളും കയറ്റുമതി ചെയ്യുന്നതിന് നിരവധി പ്രാദേശിക കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് അയച്ച കത്തിൽ ഇടത് ആക്ടിവിസ്റ്റുകൾ പറയുന്നു .
ഇസ്രായേലിന് സൈനിക സാമഗ്രികൾ വിതരണം ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ തീരുമാനങ്ങളുടെ ലംഘനത്തിന് തുല്യമാകുമെന്നുമാണ് കത്തിൽ പറയുന്നത് . രണ്ട് ദിവസം മുൻപാണ് ടെഹ്റാനിൽ വെച്ച് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: