വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ദേശീയ ദുരന്ത നിവാരണസേന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ കണ്ടെത്തിയത്.
ആദ്യം കിട്ടിയ സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. തവളയോ പാമ്പോ പോലുള്ള ജീവികളുടേതാവാം ലഭിച്ച സിഗ്നല്ലെന്നാണ് നിഗമനം. തുടര്‍ന്ന് തുടിപ്പ് കണ്ടെത്താന്‍ നടത്തിയ ഇന്നത്തെ റഡാര്‍ പരിശോധന നിര്‍ത്തി സംഘാംഗങ്ങള്‍ മടങ്ങിയെങ്കിലും പരിശോധന തുടരാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മടങ്ങിയെത്തുകയായിരുന്നു.
രാത്രിയിലും ദൗത്യം തുടരും. ഇതിനായി വെളിച്ച സംവിധാനമുള്‍പ്പെടെ എത്തിക്കും.
അതേസമയം, ദുരന്തത്തില്‍ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട. 86 പേര് ആശുപത്രികളില്‍ ചികിത്സയിലാണ്.തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: