തിരുവനന്തപുരം: വയനാട്ടിലെ രക്ഷാദൗത്യത്തിന് പിന്തുണ നൽകുന്നതിന്റെയും ദുരിതബാധിതരായ പൗരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി, ബി എസ് എൻ എൽ വയനാട് ജില്ലയിലെയും നിലമ്പൂർ താലൂക്കിലെയും എല്ലാ ഉപഭോക്താക്കൾക്കും മൂന്ന് ദിവസത്തേക്ക് സൗജന്യ അൺലിമിറ്റഡ് കോളും ഡാറ്റാ ഉപയോഗ സൗകര്യവും ഏർപ്പെടുത്തി. പ്രതിദിനം 100 സൗജന്യ എസ്എം എസ് സൗകര്യവും ഉപയോക്താക്കൾക്ക് ലഭിക്കും. ചൂരൽമല, മുണ്ടക്കൈ വില്ലേജുകളിലെ ദുരിതബാധിതരായ എല്ലാവർക്കും സൗജന്യ മൊബൈൽ കണക്ഷനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.
ഉരുള്‍പൊട്ടല്‍ സര്‍വവും തകര്‍ത്തെറിഞ്ഞ ചൂരല്‍മലയിലും മേപ്പാടിയിലും വാര്‍ത്താവനിമയ സൗകര്യങ്ങള്‍ തടസപ്പെടാതിരുന്നത് ബിഎസ്എന്‍എല്ലിന്റെ സത്വര നടപടി മൂലം. ചൂരല്‍മലയില്‍ ആകെയുള്ള മൊബൈല്‍ ടവര്‍ ബിഎസ്എന്‍എലിന്റേതാണ്.
പേമാരിയും വെള്ളപ്പാച്ചിലും വൈദ്യുതി തടസ്സങ്ങളും അടക്കമുള്ള പ്രതിസന്ധികള്‍ നേരിട്ടിട്ടും ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ 4ജി യിലേക്ക് മാറ്റുവാനും ബിഎസ്എന്‍എലിനു സാധിച്ചു.
സാധാരണ 4ജി സ്‌പെക്ട്രത്തിന് ഒപ്പം കൂടുതല്‍ ദൂര പരിധിയില്‍ സേവനം ലഭ്യമാക്കാന്‍ 700 മെഗാ ഹെര്‍ട്‌സ് ഫ്രീക്വന്‍സി തരംഗങ്ങള്‍ കൂടെ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ദുരിതബാധിത പ്രദേശങ്ങളില്‍ തടസങ്ങളില്ലാത്ത മൊബൈല്‍ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചതുകൊണ്ടാണ് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ വിവിധ സേനാസംഘങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ സുഗമമായി പ്രവര്‍ത്തിക്കാനായി.
ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മൊബൈല്‍ സേവനത്തിനും അതിവേഗ ഇന്റര്‍നെറ്റിനുമൊപ്പം ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോള്‍ഫ്രീ നമ്പറുകളും, ജില്ലാ ഭരണ കൂടത്തിന് വേണ്ടി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകളും ബിഎസ്എന്‍എല്‍ പ്രവര്‍ത്തന സജ്ജമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: