തിരുവനന്തപുരം : ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരത്തിന് പ്രസിദ്ധ സംഗീത സംവിധായകന്‍ ടി എസ് രാധാകൃഷ്ണന്‍ അര്‍ഹനായി. ശ്രീകൃഷ്ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കുന്നത്. 50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം
ശ്രീകുമാരന്‍ തമ്പി, ഡോ. എ എം ഉണ്ണികൃഷ്ണന്‍, ആര്‍ പ്രസന്നകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
ശ്രീകൃഷ്ണജയന്തിയൊടനുബന്ധിച്ച് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.
ഭക്തിഗാനങ്ങളുടെ സംഗീതസംവിധാനത്തിലൂടെ ശ്രദ്ധേയനായ സംഗീതജ്ഞനാണ് ടി.എസ്. രാധാകൃഷ്ണന്‍. . എറണാകുളം ശിവക്ഷേത്രത്തിലെ അമ്പലത്തിന്റെ ഊട്ടുപുരയിലെ ഭജനസംഘത്തില്‍ പാടിയാണ് സംഗീതയാത്രയുടെ തുടക്കം. .1971ല്‍ യേശുദാസിന്റെ സംഗീത യാത്രയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ കര്‍ണാടക സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടി. യേശുദാസ് തന്നെയായിരുന്നു വിധി കര്‍ത്താവ്.
200 ആല്‍ബങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. യേശുദാസ്, പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത മോഹന്‍, ഉണ്ണിമേനോന്‍ തുടങ്ങി ഒട്ടുമിക്ക ഗായകരും ഇദ്ദേഹത്തിന്റെ സംഗീതത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എസ്. രമേശന്‍ നായരുടെ സുന്ദരമായ ഒട്ടേറെ രചനകള്‍ക്കു ഭാവസാന്ദ്രമായ സംഗീതം നല്കി. യേശുദാസിന് വേണ്ടി എറ്റവും കൂടുതല്‍ അയ്യപ്പഭക്തിഗാനങ്ങള്‍ ഒരുക്കിയതും രാധാകൃഷ്ണനാണ്. ശ്രീവാഴും പഴവങ്ങാടിയിലെ, ഒരു നേരമെങ്കിലും, നീലപ്പീലിക്കാവടിയേന്തി, വടക്കുന്നാഥാ സര്‍വം, ഒരു യുഗം തൊഴുതാലും തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. പ്രസിദ്ധ ആല്‍ബങ്ങളിലെ പമ്പാ ഗണപതി, തിരുവാറന്മുള കൃഷ്ണാ, വടക്കും നാഥാ, അമ്പലപ്പുഴയിലെന്‍, നൃത്തമാടൂ കൃഷ്ണാ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: