തിരുവനന്തപുരം: വിദ്യാഭ്യാസ പരിഷ്കരണത്തിനായി ഏര്‍പ്പെടുത്തിയ ഡോ. എം.എ. ഖാദര്‍ ചെയര്‍മാനായുള്ള വിദഗ്ധസമിതിയുടെ രണ്ടാം റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചെങ്കിലും റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശത്തിന് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. സ്കൂള്‍സമയം സ്കൂള്‍ സമയം രാവിലെ 7.30 നും 8.30 നും ഇടയില്‍ തുടങ്ങുതാണ് വിദ്യാഭ്യാസത്തിന് നല്ലതെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ അംഗീകരിക്കാത്തത്. എന്നാല്‍ നിലവിലെ സാമൂഹ്യ സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിന് അനുകൂലമല്ലെന്ന് പറഞ്ഞു കൊണ്ടാണിത്. 7.30നും 8.30നും ഇടയില്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ചുവടുമാറ്റം.
ദേശീയ പാഠ്യ പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലും സ്കൂള്‍ സമയം 7.30 നും 8.30 നും ഇടയിലാണ് ആരംഭിക്കുന്നതെന്നും ഇത് പഠനത്തിന് അനുയോജ്യമായ സമയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രീ സ്കൂള്‍ ഘട്ടത്തിലെ അങ്കണവാടികള്‍ നാലര മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ മതിയാകും. പ്രവര്‍ത്തനസമയം അതതു പ്രാദേശിക സമൂഹം തീരുമാനിക്കണം. നാല് മുതല്‍ നാലര മണിക്കൂര്‍ അങ്കണവാടികള്‍ പ്രവര്‍ത്തിച്ചാല്‍ മതിയാകും. തൊഴില്‍ചെയ്യുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് അവര്‍ തൊഴിലിനു പോകുന്നത് മുതല്‍ തിരിച്ചുവരുന്നതുവരെ സുരക്ഷിതമായി കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനം കൂടി അങ്കണവാടികളില്‍ ഉണ്ടാകണം.
ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് രാവിലെ 8 മുതല്‍ ഒരുമണിവരെ മതി ക്ലാസ്സ്. അഞ്ചുമതുല്‍ പന്ത്രണ്ടാം ക്ലാസ് വരെ രാവിലെ 8 മുതല്‍ ഒരുമണിവരെ ക്ലാസുകളും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ തൊഴില്‍വിദ്യാഭ്യാസം (വര്‍ക്ക് എഡുക്കേഷന്‍),അന്വേഷണ പ്രവര്‍ത്തനങ്ങള്‍, ലൈബ്രറിവിനിയോഗം, ലാബ് വിനിയോഗം തുടങ്ങിയവയക്കായി മാറ്റണം. കലാകായിക രംഗങ്ങളില്‍ അഭിരുചിയുള്ള കുട്ടികള്‍ക്ക് അതിനുള്ള അവസരം ഉണ്ടാകണം. കായികക്ഷമത ഉറപ്പാക്കാന്‍ കഴിയണം. അതിനാവശ്യമായ സമയം കണ്ടെത്തണം.
കൂടാതെ പ്രൈമറി തലത്തില്‍ നിര്‍ബന്ധമായി ഒരു നിശ്ചിത സമയം ക്ലാസിനകത്തുനിന്ന് തന്നെ ചെയ്യാന്‍ കഴിയുന്ന ലഘുവ്യായാമങ്ങള്‍ നിര്‍ബന്ധമാക്കണം. ശനിയാഴ്ചകള് കുട്ടികളുടെ സ്വതന്ത്രദിനമായി മാറണം. ഈ ദിനം പരീക്ഷണ നിരീക്ഷണങ്ങളിലേര്‍പ്പെടാനും സ്കൂള്‍ലൈബ്രറികളില്‍ വായനയ്ക്കും റഫറന്സിങ്ങിനും കൂടാതെ സംഘപഠനത്തിനും സഹായകമായ ദിനമാക്കിമാറ്റണം എന്നുമാണ് പ്രധാന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: