കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേരളത്തിലെ 10-ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ ഉത്തരവാണ് കോടതി റദ്ദാക്കിയത്. അദ്ധ്യാപക സംഘടനകളും വിദ്യാര്‍ത്ഥികളും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ. സിയാദ് റഹ്മാന്റെ ഉത്തരവ്. വിദ്യാഭ്യാസ വിദഗ്ധരും അദ്ധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച് പ്രവര്‍ത്തി ദിവസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കുന്നതിന് തടസമില്ലെന്നു കോടതി വ്യക്തമാക്കി.
എന്നാല്‍ ചട്ടപ്രകാരമുള്ള അദ്ധ്യയന ദിനങ്ങള്‍ കുറയ്ക്കുന്നതിനെതിരെ ചില സ്കൂളുകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശം അനുസരിച്ച് ഹിയറിങ് നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
ഇതിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് പ്രവര്‍ത്തി ദിവസങ്ങള്‍ 220 ആക്കിക്കൊണ്ട് ജൂണ്‍ ആദ്യം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതിനെതിരെ നല്കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്.
ആറു ദിവസ ക്ലാസിലേക്ക് കുട്ടികളെ ഉന്തിത്തള്ളി വിടുന്നതിനു മുമ്പ് അവരുടെ മാനസികാരോഗ്യവും പരിശോധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നാല്പത്തിമൂന്ന് ശനിയാഴ്ചകള് ഉള്ളതില്‍ 10 രണ്ടാം ശനിയാഴ്ചകള് ഒഴിവാക്കിയാല്‍ ബാക്കിയുള്ള 33 ശനിയാഴ്ചകളില്‍ 25 എണ്ണമാണ് പ്രവൃത്തിദിവസങ്ങളാക്കിയിരിക്കുന്നത്.
എന്നാല്‍ ഇത് അദ്ധ്യാപകരോടോ അവരുടെ സംഘടനകളോടോ വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ വിദ്യാര്ത്ഥികളോടെ ചര്‍ച്ച നടത്താതെയാണ് നടപ്പാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധരായവരുടെ അഭിപ്രായം ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതായിരുന്നു. ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയത് അദ്ധ്യാപകരെ ബാധിക്കുന്ന കാര്യമല്ലെന്ന വാദം അംഗീകരിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: