ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഐടി നിയമപ്രകാരം 18 ഒടിടി പ്ലാറ്റ്ഫോമുകള് ബ്ലോക്ക് ചെയ്തതായി കേന്ദ്ര സഹമന്ത്രി എല്‍.മുരുകന് രേഖാമൂലം ലോക്സഭയെ അറിയിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഉള്ളടക്കം യുവാക്കളിലും ഇന്ത്യന്‍ സംസ്കാരത്തിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ലോകസഭയില്‍ നടിയും ബി.ജെ.പി എംപിയുമായ കങ്കണ റനൗട്ട് ആശങ്ക പങ്കുവെച്ചതിനെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സംസ്കാരത്തിനും രാജ്യത്തിന്റെ ഭാവിക്കും ചേരാത്ത ഉള്ളടക്കം യൂട്യൂബിലും ഒടിടി പ്ലാറ്റ്ഫോമുകളിലും വരുന്നതിനെ കുറിച്ച് സര്‍ക്കാരിനെ അറിവുണ്ടോ എന്നായിരുന്നു കങ്കണയുടെ ചോദ്യം. സംസ്കാരത്തിനു വിരുദ്ധമായ ഉള്ളടക്കം നിയന്ത്രിക്കാന്‍ മാര്‍ഗരേഖ കൊണ്ടുവരുമോ എന്നും അവര്‍ ആരാഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: