തിരുവനന്തപുരം: വീടു നിര്‍മ്മാണത്തിന് പെര്മിറ്റെടുത്തവരില് നിന്ന് ഈടാക്കിയ അധിക തുക 2025 മാര്‍ച്ച് 31നകം തിരികെ നല്കിയാല് മതിയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. വര്‍ദ്ധിപ്പിച്ച കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസില്‍ 60% വരെ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ഇന്നലെ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. വര്‍ദ്ധിപ്പിച്ച അന്നുമുതല്‍ ഉത്തരവിന് മുന്‍കാല പ്രാബല്യമുണ്ട്. പെര്‍മിറ്റ് കൈമാറ്റം ചെയ്തവര്‍ക്ക് ഇളവ് ലഭിക്കില്ല. പണം തിരിച്ചു കിട്ടാന്‍ പഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വഴിയും നഗരസഭകളില്‍ കെ. സ്മാര്‍ട്ട് സോഫ്റ്റ്വെയര് വഴിയും ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. പെര്‍മിറ്റ് നഷ്ടപ്പെട്ടവര്‍, സത്യപ്രസ്താവന, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ നല്കി അപേക്ഷിക്കണം. പെര്‍മിറ്റ് , അപേക്ഷ, ക്രമവല്‍ക്കരണം എന്നിവയ്ക്കായി അടച്ച ഫീസുകളിലെ അധിക തുക തിരികെ ലഭിക്കും. ഇത് കെട്ടിടങ്ങളുടെ വസ്തു നികുതിയില്‍ വരവ് വച്ചും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: